തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പൗരത്വനിയമത്തില്‍ തട്ടിക്കൂട്ട് സമരവുമായി കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പൗരത്വനിയമത്തില്‍ തട്ടിക്കൂട്ട് സമരവുമായി കോണ്‍ഗ്രസ്. കെപിസിസി യോഗത്തിന് എത്തിയ നേതാക്കള്‍ രാജ്ഭവന് മുന്നില്‍ അടിയന്തര ധര്‍ണ്ണ നടത്തി പിരിഞ്ഞു.കെപിസിസി യോഗത്തിന് എത്തിയ കെ.സുധാകരന്‍ പോലും സമരത്തിനെത്തിയില്ല. പൗരത്വ നിയമത്തില്‍ ഇടതുമുന്നണിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തം. നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയുടെ വീണ്ടും ആവര്‍ത്തിച്ചു.

Also Read: കലോത്സവ വിധികർത്താവ് ഷാജിയുടെ മരണം; കെ സുധാകരൻ അനാവശ്യമായി രാഷ്ട്രീയം കലർത്തുന്നു: പി കെ ശ്രീമതി

സമാന ചിന്താഗതിക്കാരുമായി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെന്ന് സിപിഐം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററും പറഞ്ഞു. പക്ഷെ സിപിഐഎമ്മുമായി യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന പ്രഖ്യാപിച്ച വിഡി.സതീശന്റെ നേതൃത്വത്തിലാണ് ത്ട്ടിക്കൂട്ട് പ്രതിഷേധം അരങ്ങേറിയത്. കെപിസിസി യോഗത്തിന് എത്തിയ നേതാക്കളെയും കൂട്ടി രാജ്ഭവന് മുന്നില്‍ ഒരു അടിയന്തര സമരം. ഒരു മണിക്കൂര്‍ കൊണ്ട് പ്രസംഗവും ധര്‍ണ്ണയും കഴിഞ്ഞു. പങ്കെടുത്തത് തലസ്ഥാനത്തെ രണ്ടു എംപിമാരും പ്രധാനനേതാക്കളും മാത്രം.കെപിസിസി യോഗത്തിന് എത്തിയ കെ.സുധാകരന്‍ പോലും നൂറ് മീറ്ററിന് അടുത്തുള്ള സമപന്തലില്‍ എത്തിയില്ല.

Also Read: കോണ്‍ഗ്രസ് ചില ഘട്ടങ്ങളില്‍ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കാറുണ്ട് : പി കെ കുഞ്ഞാലിക്കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here