തൃശൂരിലെ തോൽവിക്ക് കാരണം പൂരമല്ല; കണ്ടെത്തലുമായി കെപിസിസി ഉപസമിതി റിപ്പോർട്ട്

Congress

തൃശൂരിലെ തോൽവിക്ക് കാരണം തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദമല്ലെന്ന് കെപിസിസി ഉപസമിതി കണ്ടെത്തൽ. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വരവിന് കിട്ടിയ ആവേശം തെരഞ്ഞെടുപ്പിൽ ഫലം കണ്ടില്ല. കെ പി സി സി ഉപസമിതിയുടെ റിപ്പോർട്ടിലാണ് ഇത്തരം കണ്ടെത്തൽ ടി.സിദ്ദിഖ് എം.എൽ.എ, കെ സി ജോസഫ്, ആർ. ചന്ദ്രശേഖരൻ എന്നിവരാണ് തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിയോഗിച്ച ഉപസമിതി അംഗങ്ങൾ.

Also Read: കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മാർച്ച്

ടി എൻ പ്രതാപൻ ആദ്യമേ മത്സര രംഗത്ത് ഇല്ലെന്ന് പരസ്യപ്രചാരണം നടത്തിയത് കോൺഗ്രസിന് തിരിച്ചടിയായി. ബൂത്തു തല പ്രവർത്തനം അമ്പേ പരാജയപ്പെട്ടു. കൂടുതൽ വോട്ടുമാരെ ചേർക്കുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു. മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനത്തിലും വീഴ്ച സംഭവിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News