കാസർഗോഡ് കോൺഗ്രസിലെ തർക്കം; ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് നേതാക്കൾക്കെതിരെ നടപടിയെടുത്ത് കെപിസിസി

കാസർഗോഡ് കോൺഗ്രസിലെ തർക്കവുമായി ബന്ധപ്പെട്ട് കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുത്ത് കെപിസിസി. അന്വേഷണ സമിതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നും ഉണ്ണിത്താനെതിരായ യുദ്ധം തുടങ്ങുകയാണെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

ALSO READ: ‘കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം’: മന്ത്രി കെ എൻ ബാലഗോപാൽ

കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ
കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, സഹോദരനായ മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മണ്ഡലം പ്രസിഡൻ്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. സി പി ഐ എം പ്രാദേശിക നേതാവിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തു, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി നവമാധ്യമങ്ങളിലൂടെ രാജ് മോഹൻ ഉണ്ണിത്താനെ അപമാനിച്ചു തുടങ്ങിയ കാര്യങ്ങളാണ് നടപടിക്ക് കാരണമായി പറയുന്നത്. അതേസമയം അന്വേഷണ സമിതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നും ഉണ്ണിത്താന് വേണ്ടി ഉണ്ടാക്കിയ റിപ്പോർട്ടാണെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

ALSO READ: ‘ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും ആയി മാറി’: മുഖ്യമന്ത്രി

കാസർഗോഡ് കോൺഗ്രസിനെ ഉണ്ണിത്താൻ തകർത്തു. സിപിഐ എം നേതാവിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിൽ തെറ്റില്ല. ഉണ്ണിത്താനെ ഭയന്നാണ് നേതൃത്വം നടപടിയെടുത്തത്. രാഷ്ട്രീയം കലരാത്ത ചടങ്ങിൽ പങ്കെടുത്തു എന്ന പേരിലാണ് പുറത്താക്കൽ. മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ നെറ്റിയിലെ കുറി മായ്ച്ചത്. ദുർമന്ത്രവാദം നടത്തി. മണ്ഡലത്തിൽ ഹൈമാസ്‌റ്റ്‌ വിളക്കുകൾ സ്ഥാപിച്ചതിൽ ഒന്നിന് ഒരുലക്ഷം രൂപ വീതം കമ്മീഷൻ വാങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തും. ഡിസിസി പ്രസിഡന്റ്‌ പി. കെ ഫൈസലും തനിക്കെതിരെ പ്രവർത്തിച്ചു വെന്നും ബാലകൃഷ്ണൻ പെരിയ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News