കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍റെ മരണത്തിലെ ദുരൂഹത; ഇരു ചേരിയായി നേതാക്കൾ

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍റെ മരണത്തിലെ അന്വേഷണത്തിൽ ഇരു ചേരിയായി നേതാക്കൾ. ആരോപണ വിധേയരായവര്‍ നിയമനടപടിയിലേക്ക്. സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവർക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. കെ പി സി സി അധ്യക്ഷൻ ഇക്കാര്യത്തിൽ പ്രതികരിക്കാത്തതിലും വലിയ ദുരൂഹതയുണ്ടെന്നാണ് സൂചന.

Also Read: 13 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി മുംബൈ മലയാളി; നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് രേഖകൾ കൈമാറി

137 ചലഞ്ചിലും കെ പി സി സി ഓഫീസിലെ സാമ്പത്തിക ഇടപാടുകളിലും വലിയ ക്രമക്കേട് നടന്നു. ഇതിനെ മറുവിഭാഗം ചോദ്യം ചെയ്തു. ഇതിനെ തുടർന്നുള്ള തർക്കങ്ങൾ പ്രതാപചന്ദ്രൻ്റെ മരണത്തിലേക്ക് വഴിവച്ചുവെന്നാണ് സൂചനകൾ. പക്ഷെ പ്രതാപചന്ദ്രന്റെ മരണശേഷം ചിലരെ പ്രതിസ്ഥാനത്ത് നിർത്തി കുറ്റക്കാർ തലയൂരിയതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. വ്യക്തിവിരോധം തീര്‍ക്കാന്‍ കള്ളപ്പരാതിയുണ്ടാക്കി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോപണ വിധേയരായ പ്രമോദ് കോട്ടപ്പള്ളിയും രമേശ് കാവിലും നിയമനടപടികളിലേക്ക് കടന്നത് ഈ ഘട്ടത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍, വി പ്രതാപചന്ദ്രന്‍റെ മകനും പരാതിക്കാരനുമായ പ്രജിത്ത് ചന്ദ്രന്‍, പ്രജിത്തിന്‍റെ സഹോദരി എന്നിവരുൾപ്പടെ അഞ്ചു പേർക്കെതിയെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read: യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണം; അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിരപരാധികളാണെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമോദും രമേശും കെപിസിസി പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളോട് കുറ്റക്കാര്‍ക്കെതിരെ സംഘടനാ തലത്തിലും നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മരിയാപുരം ശ്രീകുമാറും ജി സുബോധനും അംഗങ്ങളായ അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലുകളെ പരാതിക്കാരന്‍ പ്രജിത്ത് തള്ളി.

വി പ്രതാപചന്ദ്രന്‍റെ മകൻ്റെ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ ടിയു രാധാകൃഷ്ണന്‍, ആര്‍വി രാജേഷ്, വിനോദ് കൃഷ്ണ എന്നിവരാണെന്ന് അന്വേഷണകമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് 6 മാസം കഴിഞ്ഞിട്ടും കെ പി സി സി അധ്യക്ഷൻ ഇതിൽ നടപടി സ്വീകരിച്ചിട്ടില്ല.കെ പി സി സി അധ്യക്ഷൻ ഇക്കാര്യത്തിൽ പ്രതികരിക്കാത്തതിലും വലിയ ദുരൂഹതയുണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News