പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കെപിസിസിയുടെ വിലക്ക്; ആര്യാടന്‍ ഷൗക്കത്തിന് താക്കീത്

മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താന്‍ തീരുമാനിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കെപിസിസിയുടെ വിലക്ക്. ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.

READ ALSO:അഞ്ചാഴ്ച നീണ്ട തേരോട്ടം, കണ്ണൂർ സ്‌ക്വാഡിന്റെ അവസാനത്തെ ഷോ, പോസ്റ്റർ പങ്കുവെച്ച് ഗിരിജ തിയേറ്റർ

പലസ്തീന്‍ ഐക്യദാര്‍ഢ്യം ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നാണ് കെപിസിസിയുടെ നിര്‍ദേശം. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ സമാന്തര പരിപാടി സംഘടിപ്പിക്കാനാണ് എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്. പരിപാടിയെ വിഭാഗീയ പ്രവര്‍ത്തനമായി കാണുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി അയച്ച കത്തില്‍ പറയുന്നു. അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

READ ALSO:ഇനി ദിവസം മുഴുവന്‍ എനര്‍ജറ്റിക്കായി ഇരിക്കാം! ഈ പാനീയങ്ങള്‍ പരീക്ഷിച്ച് നോക്കൂ…

മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമാണ് മലപ്പുറത്ത് വിഭാഗീയത ശക്തമായത്. എ ഗ്രൂപ്പ് നേതാക്കളെ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. പലയിടത്തും രോഷം തെരുവിലെത്തിയിരുന്നു. മണ്ഡലം പ്രസിഡന്റ് തെരഞ്ഞടുപ്പിനുണ്ടാക്കിയ സമവായ കമ്മിറ്റിയില്‍ ആര്യാടന്‍ ഷൗക്കത്ത് രാജിവെയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ആര്യാടന്‍ ഫൗണ്ടേഷന്റെ മേല്‍വിലാസത്തില്‍ എ ഗ്രൂപ്പ് സമാന്തരമായി മുന്നോട്ടു പോവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News