കോട്ടയം കെപിപിഎൽ ഫാക്ടറിയിലെ തീപിടുത്ത സംബന്ധിച്ച അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെന്ന് മന്ത്രി പി രാജീവ്. അന്വേഷണം അവസാന ഘട്ടത്തിൽ ആണെന്നും പാർട്ടിയുടെ പ്രവർത്തനം എത്രയും വേഗം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കെപിപിഎൽ തീപിടുത്ത സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ വേഗത്തിലാണ് പുരോഗമിക്കുന്നത്. എത്രയും വേഗം പ്രവർത്തനസജ്ജമാക്കി പേപ്പറുകൾ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ 5 വൈകുന്നേരമാണ് കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡ് കമ്പനിയിൽ തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. പാലാ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ഈ അന്വേഷണമാണ് ആറ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് അന്വേഷണം. ഈ മാസം 27ന് അന്തിമയോഗം ചേരുവാനാണ് തീരുമാനം അന്വേഷണ സംഘത്തിൻറെ തീരുമാനം. ഇതിനുശേഷമാവു ജില്ലാ കളക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here