കെപിപിഎല്ലിന് ദൈനിക് ഭാസ്കറിൽനിന്ന് ഭീമൻ ഓർഡർ, നേട്ടം പങ്കുവെച്ച് വ്യവസായമന്ത്രി

കേരളത്തിന്റെ അഭിമാന വ്യവസായശാലയായ കെപിപിഎല്ലിന് ദൈനിക് ഭാസ്കറിൽനിന്ന് ഭീമൻ ഓർഡർ. 5000 ടൺ പത്രക്കടലാസിന്റെ ഓർഡറാണ് കെപിപിഎല്ലിന് ലഭിച്ചത്. ആദ്യ ലോഡ് കടലാസുകൾ കയറ്റിയയക്കാനും സാധിച്ചു.

വ്യവസായവകുപ്പ് മന്ത്രി പി രാജീവാണ് ഫേസ്‌ബുക്കിലൂടെ ഈ അഭിമാനനേട്ടം പങ്കുവെച്ചത്. കെപിപിഎൽ ഇതിനോടകം 11 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. ഈ സാമ്പത്തികവർഷം 40 കോടിയുടെ വിറ്റുവരവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വാണിജ്യാവശ്യത്തിൽ പ്രവർത്തനം തുടങ്ങിയ ശേഷം നിരവധി പത്രസ്ഥാപനങ്ങൾക്ക് കെപിപിഎൽ വഴി പേപ്പർ എത്തിക്കാൻ കഴിഞ്ഞു. പൂർണ ഉത്പാദനക്ഷമത കൈവരിക്കുന്നതോടെ പ്രതിവർഷം ഒരു ലക്ഷം ടൺ പത്രക്കടലാസ് നിർമിക്കുന്ന സ്ഥാപനമായി കെപിപിഎൽ മാറുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News