‘ഭാഗമായത് ബ്ലെസിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിൽ, സന്തോഷം’; കുറിപ്പുമായി ആടുജീവിതത്തിൽ ഹക്കീം

ആടുജീവിതം സിനിമയുടെ കാത്തിരിപ്പിനെ കുറിച്ച് പങ്കുവെച്ച് ചിത്രത്തിലെ ഹക്കീമിന്റെ കഥാപാത്രമായ ഗോകുൽ. റിലീസ് സംബന്ധിച്ച ശുഭാപ്തി വിശ്വാസവും സന്തോഷവും തോന്നുന്നുണ്ടെന്ന് ഗോകുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ബ്ലെസിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗോകുൽ ആടുജീവിതത്തെ കുറിച്ച് സംസാരിച്ചത്.

മനസ്സിൽ അലയടിക്കുന്ന വികാരങ്ങളെ കുറിച്ച് ജിജ്ഞാസ ഉണ്ടെന്നും ജീവിതത്തിലെ സന്തോഷത്തിന് കാരണക്കാരനായ ഗുരുനാഥന്റെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിന് ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ഗോകുൽ കുറിച്ചു.

ALSO READ: ‘സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക’, വിമർശനങ്ങൾക്ക് മറുപടി നൽകി പൃഥ്വിരാജ്

സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ പൃഥ്വിരാജ് ഗോകുലിനെ വേദിയ്ക്ക് പരിചയപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഭക്ഷണം കഴിക്കാതെ ഇരുന്നും വണ്ണം കുറച്ചും മൊത്തത്തിൽ നജീബായും ഹക്കീമായും പൃഥ്വിയും കെ.ആർ ഗോകുലും മാറുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി താൻ മാത്രമല്ല ഹക്കീമായി അഭിനയിച്ച ഗോകുലും ഭക്ഷണം കഴിക്കാതെയും വിശന്നും വണ്ണം കുറച്ചിട്ടുണ്ടെന്നും അന്ന് വേദിയിൽ വെച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

‘മുന്നേ ഇവിടെ വന്ന ഒരു പയ്യൻ ഉണ്ട് ഗോകുൽ അവനെ പറ്റി ഞാൻ പറഞ്ഞെ പറ്റു കാരണം ഈ സിനിമയ്ക്കു വേണ്ടി ഫിസിക്കൽ ട്രാൻസ്‌ഫോർമേഷൻ നടത്തിയത് ഞാൻ മാത്രമല്ല അവൻ കൂടെ ആണ് വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ഒക്കെ ചെയ്തത് അവൻ കൂടെ ആണ്. അതു കൊണ്ട് ഫിസിക്കൽ ട്രാൻസ്‌ഫോർമേഷന്റെ കാര്യം പറയുമ്പോൾ എന്റെ പേര് മാത്രമല്ല പറയേണ്ടത് അവന്റെ പേരും പറയണം’, പൃഥ്വിരാജ് ഗോകുലിനെ പരിചയപ്പെടുത്തിക്കൊണ്ട് ആ പരിപാടിയിൽ എങ്ങനെ സംസാരിച്ചു.

ALSO READ: ‘അദിതിയും സിദ്ധാര്‍ത്ഥും വിവാഹിതർ, സ്വകാര്യമായി ചടങ്ങുകൾ’, വാർത്തകളും ചിത്രവും ഏറ്റെടുത്ത് ആരാധകർ: സത്യാവസ്ഥയെന്ത്?

അതേസമയം, മാർച്ച് 28നാണ് ആടുജീവിതം തിയേറ്ററുകളിൽ എത്തുന്നത്. ഇതുവരേക്കും പുറത്തുവന്ന അപ്‌ഡേഷനുകൾ പ്രകാരം മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് പിടിച്ചുയർത്തുന്ന ചിത്രമായിരിക്കും ബ്ലെസിയുടെ ആടുജീവിതം. ഒരുപക്ഷെ വരാനിരിക്കുന്ന വർഷത്തെ ഓസ്‌കാർ പോലും ചിത്രം നേടാൻ സാധ്യതയുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചകൾ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News