അലക്ഷ്യമായോ അലസമായോ എംടി ഒന്നും എഴുതിയിട്ടില്ലെന്നും എംടി എന്ന ആ രണ്ടക്ഷരം മാത്രം മതിയായിരുന്നു ഒരു മിനിമം ഗ്യാരണ്ടിക്കെന്നും എഴുത്തുകാരി കെ.ആർ. മീര. ഒരു പുസ്തകം എടുത്ത് വായിക്കാനോ, സിനിമ കാണാനോ എം.ടി എന്ന രണ്ടക്ഷരം മാത്രം മതിയായിരുന്നുവെന്നും കെ.ആർ. മീര പറഞ്ഞു.
വായിച്ചു തുടങ്ങിയ കാലം മുതൽ എംടി എന്ന എഴുത്തുകാരൻ ജീവിതത്തിലുണ്ട്. ഭാഷയുടെ കാര്യത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരിലൊരാളാണ് അദ്ദേഹമെന്നും വായിച്ചതിലും കൂടുതൽ എന്തെങ്കിലും സമ്മാനിക്കപ്പെടുന്ന ഉറപ്പോടെ വായിക്കാൻ കഴിയുന്ന പുസ്തകങ്ങളും കാണാൻ കഴിയുന്ന സിനിമകളുമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും കെ.ആർ. മീര പറഞ്ഞു.
ALSO READ: മലയാളത്തിൻ്റെ പ്രാണൻ നിലച്ചുപോയ അനുഭവമാണിത്, നമുക്കിത് വിലാപ കാലം; വി മധുസൂദനൻ നായർ
എംടി എഴുതുന്നത് എന്തുതന്നെയായാലും അത് ആസ്വാദകർക്ക് ഒരുറപ്പ് നൽകിയിരുന്നു. ഇത്രയും പുരോഗമന ആശയങ്ങൾ കാലത്തിന് മുമ്പേ സമ്മാനിച്ച മറ്റൊരു എഴുത്തുകാരനില്ലെന്നും കെ.ആർ. മീര പറഞ്ഞു.
അതാതു കാലത്തെ സാമൂഹിക സാഹചര്യങ്ങൾക്ക് അനുസൃതമായ കാര്യങ്ങളാണ് പുസ്തകങ്ങളിലൂടെ രേഖപ്പെടുത്തിയിരുന്നതെങ്കിലും ഓരോ പുസ്തകങ്ങൾ കഴിയുംതോറും തൻ്റെ കാഴ്ചപ്പാടുകളെ ചെത്തിമിനുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിൻ്റെ സ്ത്രീകഥാപാത്രങ്ങളെല്ലാം വളരെ റിയലിസ്റ്റിക്കായിരുന്നെന്നും കെ.ആർ. മീര അനുസ്മരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here