‘വെറും കെട്ടുകഥ’; ട്രംപ്- പുടിൻ ഫോൺകോൾ വാർത്തകൾ നിഷേധിച്ച് റഷ്യ

TRUMP PUTIN

നിയുകത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ വിളിച്ചെന്ന വാർത്ത തള്ളി റഷ്യ. റിപ്പോർട്ടുകളെ വെറും കെട്ടുകഥയെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വിളിച്ചു. നിലവിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് പുടിനെ ഫോണിലൂടെ വിളിച്ചുവെന്ന് വാഷിംഗ്ടൺ പോസ്റ്റും റോയിട്ടേഴ്‌സുമാണ് റിപ്പോർട് ചെയ്തത്. യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ട്രംപ് പുടിനോട് ആവശ്യപ്പെട്ടുവെന്നായിരുന്നു വാർത്ത.

ALSO READ; പ്രായത്തിനൊത്ത് കുപ്പി കൊടുത്താൽ മതി! മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ ഗുണനിലവാരത്തെ പെസ്കോവ് വിമർശിച്ചു.
പ്രശസ്ത പ്രസിദ്ധീകരണങ്ങൾ പോലും ചിലപ്പോൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുവെന്നും
അദ്ദേഹം കുറ്റപ്പെടുത്തി. പുടിനും ട്രംപും തമ്മിൽ ഭാവിയിൽ എന്തെങ്കിലും ബന്ധം ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ “ഇതുവരെ കൃത്യമായ പദ്ധതികളൊന്നുമില്ല” എന്നും പെസ്കോവ് പറഞ്ഞു.

റഷ്യൻ- യുക്രൈൻ ആരംഭിച്ച് ഇപ്പോൾ രണ്ട് വർഷം പിന്നിട്ടിട്ടുണ്ട്.യുക്രൈന്റെ പല മേഖലകളിൽ ഇപ്പോഴും റഷ്യൻ സൈന്യം കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട്. സംഘർഷം എങ്ങനെ അവസാനിപ്പിക്കണമെന്നത് പരിഗണിക്കാൻ പാശ്ചാത്യ രാജ്യങ്ങളെ പലപ്പോഴും പ്രേരിപ്പിക്കാറുണ്ട്.

താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ യുക്രൈനിൽ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹം പുടിനുമായി ഫോണിലൂടെ സംസാരിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നത്.
കഴിഞ്ഞ വ്യാഴാഴ്ച, പുടിൻ ട്രംപിനെ അഭിനന്ദിക്കുകയും വധശ്രമത്തിനിടെയുള്ള അദ്ദേഹത്തിൻ്റെ പ്രതിരോധത്തെ പ്രശംസിക്കുകയും ചെയ്തു. ട്രംപിൻ്റെ നേതൃത്വത്തിൽ യുഎസുമായി ചർച്ച നടത്തുന്നതിനുള്ള മോസ്കോയുടെ സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here