യുവതാരം തിലക് വര്‍മയെ ഏഷ്യാ കപ്പ് ടീമിലെടുത്തതിന് പിന്നാലെ ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ ചീഫ് സെലക്ടര്‍ കൃഷ്മമാചാരി ശ്രീകാന്ത്. ലോകകപ്പ് ടീമിലെടുക്കും മുമ്പ് തിലകിനെ വളര്‍ത്തിക്കൊണ്ടുവരികയാണ് വേണ്ടതെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ഇക്കാര്യം പറഞ്ഞത്.
also read: മതവിദ്വേഷം ഉണ്ടാക്കിയെന്ന കേസ്; ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണം
തിലക് വര്‍മ മികച്ച കളിക്കാരനാണ്. പക്ഷെ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റില്‍ തിലക് വർമ്മയെ പരീക്ഷിക്കരുത്. അതിന് മുമ്പ് ഏതാനും ഏകദിന പരമ്പരകളില്‍ കളിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരികയാണ് ചെയ്യേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. ശ്രേയസ് അയ്യരും കെ എല്‍ രാഹുലും പരുക്ക് മാറി ടീമില്‍ തിരിച്ചെത്തുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. പക്ഷെ ലോകകപ്പിനിടെ ഇരുവര്‍ക്കും പരുക്കേറ്റാല്‍ എന്തു ചെയ്യുമെന്നാണ് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം എന്നാണ് ശ്രീകാന്ത് പറയുന്നത്.
ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്.അതുകൊണ്ടു തന്നെ ഇത്തവണ കിരീടത്തിനു നമുക്ക് വലിയ സാധ്യതയാണുള്ളത്. പക്ഷെ അതിന് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ കളിക്കാര്‍ കായികക്ഷമത ഉള്ളവരായിരിക്കണം. അക്കാര്യം നമുക്ക് ഉറപ്പാക്കാനാകുമോ എന്നും ശ്രീകാന്ത് ചോദിച്ചു.
also read: പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയെ പ്രതിച്ചേർത്തു
വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിലക് വരമയുടേത് മികച്ച പ്രകടനമായിരുന്നു. ഇന്ത്യക്കായി അരങ്ങേറിയ തിലക് വര്‍മ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. പിന്നാലെ ഏഷ്യാ കപ്പിനുള്ള ടീമിലെത്തിയെങ്കിലും അയര്‍ലന്‍ഡിനെിരായ ടി20 പരമ്പരയില്‍ പക്ഷെ തിലകിന് തിളങ്ങാനായിരുന്നില്ല. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കാ തിലക് രണ്ടാം മത്സരത്തില്‍ ഒരു റണ്ണെടുത്ത് പുറത്തായിരുന്നു. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഇടം കൈയന്‍ ബാറ്ററാണ് തിലകെ വർമ. അതുകൊണ്ടു തന്നെ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവിനും മുകളില്‍ മുന്‍തൂക്കം നല്‍കുന്നത് തിലക് വർമ്മക്കാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here