‘കേരളം അതിശയിപ്പിച്ചു; ഒമ്പതാംദിനം വ്യവസായ അനുമതി’: ഭാരത് ബയോടെക്ക് സിഎംഡി ഡോ. കൃഷ്ണ എല്ല

KRISHNA ELLA

ഇന്ത്യയിലുടനീളം സംരംഭകർ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് വാക്സിന്‍ രംഗത്തെ മുന്‍നിര സ്ഥാപനമായ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു. ബയോകണക്ട് 2.0 കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം ലൈഫ് സയൻസ് ഗവേഷണത്തിലും ബിസിനസ്സ് സൗഹൃദ അന്തരീക്ഷത്തിലും കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങളെ അഭിനന്ദിച്ചു. ലോകം നിപയെ പ്രതിരോധിക്കാൻ പാടുപെടുമ്പോൾ, കേരളം അതിവേഗം അതിന്റെ വ്യാപനം തടഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ; എം പോക്‌സ്; രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: മന്ത്രി വീണാ ജോര്‍ജ്

ഒരു ഗ്രാമത്തിൽ പോലും ചെറിയൊരു വ്യവസായ യൂണിറ്റ് സ്ഥാപിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ വിപുലമായ ഗതാഗത ശൃംഖലയും ആരോഗ്യ സേവനങ്ങളും എല്ലാ കോണുകളിലും എത്തുന്നുണ്ട്. കേരളത്തിലേത് പോലെ ഒരു ആരോഗ്യ സംരക്ഷണ സംവിധാനം രാജ്യത്ത് മറ്റൊരിടത്തും കണ്ടെത്താൻ കഴിയില്ല. ബയോടെക്‌നോളജിയിലും ഇന്നൊവേഷനിലും ശ്രദ്ധ കേന്ദ്രീകരിച്ച് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായെന്നും ഡോ. എല്ല ചൂണ്ടിക്കാട്ടി. ലൈഫ് സയൻസസിലെ ഭാവി വെല്ലുവിളികളെ നേരിടാൻ ആരോഗ്യ സംരക്ഷണവും സാങ്കേതികവിദ്യയും സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ALSO READ; ‘അന്‍വര്‍ ഒരു ചുക്കുമല്ല, ഈ പാര്‍ട്ടിയ്ക്ക് വേണ്ടി അന്‍വര്‍ ഒരു ത്യാഗവും ചെയ്തിട്ടുമില്ല’: എഎ റഹീം എംപി

കേരളത്തിൽ ഒരു വ്യവസായ യൂണിറ്റ് സ്ഥാപിച്ചതിന്റെ വ്യക്തിപരമായ അനുഭവവും ഡോ. എല്ല പ്രസംഗത്തില്‍ വെളിപ്പെടുത്തി. ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് തന്റെ ഒരു പ്രൊജക്ട് മാറ്റുന്നതിനു തീരുമാനിച്ചപ്പോള്‍ കേരളം നിക്ഷേപക സൗഹൃദമല്ലെന്നു പറഞ്ഞ് നിരവധി സഹപ്രവർത്തകർ അതിനെ എതിര്‍ത്തു. എന്നാൽ, വ്യവസായ മന്ത്രി പി.രാജീവുമായി നടത്തിയ കൂടിക്കാഴ്ച ഇക്കാര്യത്തില്‍ നിര്‍ണായകമായി. മന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ച് ഒന്നു ശ്രമിച്ചുനോക്കാന്‍ തീരുമാനിച്ചു. കെഎസ്ഐഡിസി മുഖേന അപേക്ഷിച്ച് 8-9 ദിവസങ്ങൾക്കുള്ളിൽ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അലോട്ട്മെന്റ് ലഭിച്ചു. ഇതിനായി യാതൊരു ലോബിയിംഗും ആവശ്യമായി വന്നില്ല. ഒരു സാധാരണ പൗരനെപ്പോലെ അപേക്ഷിച്ചു, ആവശ്യമായ അനുമതികൾ വെറും 5 ദിവസത്തിനുള്ളിൽ ലഭിക്കുകയും ചെയ്തതായി കൃഷ്ണ എല്ല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here