കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് കലക്ടർ മാമൻ; തൃശ്ശൂരിലേക്ക് സ്ഥലം മാറ്റമായെങ്കിലും കൃഷ്ണതേജ വാക്ക് മറന്നില്ല

വീട് നിർമിച്ചു നൽകുമെന്ന കുട്ടികൾക്കു നൽകിയ വാക്ക് പാലിച്ച് കലക്ടർ വി.ആർ.കൃഷ്ണതേജ. ആലപ്പുഴ കലക്ടറുടെ പദവി ഒഴിയുന്നതിനു മുൻപ് കൃഷ്ണതേജ അവസാനമായി ഒപ്പിട്ടത് 6 കുട്ടികൾക്കു വീട് വച്ചു നൽകുന്നതിനുള്ള ഫയലിൽ ആയിരുന്നു. സ്ഥലം മാറി കലക്ടറായി തൃശൂരിലേക്കു പോയെങ്കിലും കലക്ടർ മാമൻ കുട്ടികളെ മറന്നിരുന്നില്ല.

also read; ഉഷ്ണതരംഗത്തിൽ ചുട്ടുപൊളളി യൂറോപ്പും അമേരിക്കയും, മൃഗശാലകളുടെ പ്രവർത്തനം മുതൽ മന്ത്രിസഭായോഗങ്ങൾ വരെ മാറ്റി

കോവിഡ് കാരണം രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടമായ 6 കുട്ടികൾക്കാണു വീട് നിർമിച്ചു നൽകുന്നത്. വീ ആർ ഫോർ ആലപ്പി പദ്ധതി പ്രകാരം മണപ്പുറം ഫൗണ്ടേഷന്റെ സഹയാത്തോടെയാണു വീടുകൾ നിർമിക്കുന്നത്. കോവിഡ് കാരണം രക്ഷകർത്താക്കളിൽ ഒരാളെയോ രണ്ടു പേരെയോ നഷ്ടമായ കുട്ടികൾക്ക് ആവശ്യമായ സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷ്ണതേജ തുടക്കമിട്ട പദ്ധതിയാണ് വീ ആർ ഫോർ ആലപ്പി.
പദ്ധതി പ്രകാരം ജില്ലയിലെ 293 കുട്ടികൾക്കാണു പഠനസൗകര്യം, വീട്, ജോലി, ചികിത്സ സഹായം തുടങ്ങിയവ ഉറപ്പാക്കിയത്.

also read; വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News