ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷം; ശോഭ സുരേന്ദ്രനെ കളത്തിലിറക്കി കൃഷ്ണദാസ് പക്ഷം

കെ സുരേന്ദ്രനെതിരെയും വി മുരളീധരനെതിരെയും ഗ്രൂപ്പ് നീക്കം ശക്തമാക്കുകയാണ് കൃഷ്‌ണദാസ്‌പക്ഷം. സുരേന്ദ്രൻ മുരളി വിഭാഗത്തിന് അനഭിമതയായി പ്രഖ്യാപിച്ച ശോഭ സുരേന്ദ്രനെ തുടർച്ചയായി പാർടിപരിപാടികളിൽ പങ്കെടുപ്പിച്ചാണ് കൃഷ്‌ണദാസ്‌പക്ഷം ഗ്രൂപ്പ്‌ നീക്കം ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ ശോഭ സുരേന്ദ്രൻ കൃഷ്ണദാസുമായി കൂടിക്കാഴ്ച്ച നടത്തി. തന്നെ പുറത്താക്കാൻ ആരെങ്കിലും ആഗ്രഹുക്കിന്നുണ്ടെങ്കിൽ അതിനുള്ള വെള്ളം മാറ്റി വെച്ചേക്ക് എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണെന്നും ശോഭ ആഞ്ഞടിച്ചു.

Also Read: ബിരേന്‍ സിങിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല, രാജി വെക്കണം; ബൃന്ദ കാരാട്ട്

കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരൻ ധർമ്മരാജനിൽ നിന്ന് കുടുംബ സഹായ ഫണ്ടിലേക്ക് സംഭാവന വാങ്ങിയതുൾപ്പടെ ഉള്ള വിഷയങ്ങളാണ് സുരേന്ദ്ര പക്ഷത്തിനെതിരായി കൃഷ്ണദാസ് പക്ഷം പ്രയോഗിക്കുന്നത്. അതേസമയം, ശോഭ സുരേന്ദ്രനെ തുടർച്ചയായി പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സുരേന്ദ്രൻ മുരളിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തുന്നത്.

Also Read: മുംബൈയില്‍ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു; റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News