‘എന്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ല’: ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതി നൽകി കൃഷ്ണകുമാർ

ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ ജി. തൻ്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും പ്രചരണ രംഗത്ത് ജില്ലാ നേതൃത്വം നിസഹരണം കാട്ടുന്നതായും സ്ഥാനാർത്ഥിയുടെ പരാതി. അതേ സമയം ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തൻ നീക്കമെന്ന് ആരോപിച്ച് ഊമ കത്തും പ്രചരിക്കുന്നു.

Also Read: ‘മോദിഭരണം വർഗീയതക്കുമാത്രമല്ല അഴിമതിക്കും ലൈസെൻസ് നൽകുന്നതാണ്’: എം എ ബേബി

കൊല്ലത്ത് ബിജെപിയുടെ സ്ഥാനാർത്ഥി കുപ്പായമിട്ട് കാത്തിരുന്ന ആൾ രണ്ട് മാസം മുമ്പ് 2500 ഫ്ലക്സ് ബോർഡ് നിർമ്മിക്കാൻ ചാത്തന്നൂരിൽ ഓർഡർ നൽകിയെന്നും ഈസ്റ്റർ ആശംസകാർഡുകൾ ഈസ്റ്ററിന്റെ അന്ന് വൈകിട്ട് ആറുമണിക്ക് ബൂത്തുകളിൽ എത്തിച്ചിട്ടും വിതരണം ചെയ്തില്ലെന്നും, 400ഉം, 500 ഉം വീടുകളുള്ള ബൂത്തിൽ 40 നാമനിർദ്ദേശ അറിയിപ്പ് ലഘുലേഖകൾ നൽകിയെങ്കിലും അത് വെച്ചിടത്ത് തന്നെ ഇരിക്കുന്നുവെന്നും ഉത്സവങ്ങളും, പൊങ്കാലകളും തുടങ്ങിയ പത്താള് കൂടുന്ന സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ കൊണ്ടു പോകാതെയും, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതി വോട്ടർമാരെ അറിയിക്കുന്ന ലഘുലേഖയിൽ തീയതി പോലും തെറ്റിച്ചടിച്ചുകൊണ്ട് കൊല്ലം ലോക്സഭ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നവർ പ്രചരണം അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം.

Also Read: വടക്കൻ കേരളത്തിലെ എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എൻ ഡി എ സ്ഥാനാർത്ഥിയായ തൻ്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും പ്രചരണ രംഗത്ത് ജില്ലാ നേതൃത്വം നിസഹരണം കാട്ടുന്നതായുമുള്ള സ്ഥാനാർത്ഥിയുടെ പരാതിയിൽ ആർ എസ് എസ് ഇടപെട്ടു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആളെയും നിയോഗിച്ചു.ജില്ലാ പ്രസിഡൻ്റ് ആയിരിക്കും സ്ഥാനാർത്ഥി ആവുകയെന്നായിരുന്നു വിവരം. ഇതിനെ വെട്ടിയാണ് പാർട്ടി നേതൃത്വം നടൻ കൂടിയായ കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിലുള്ള അതൃപ്തിയാണ് നിസംഗതയ്ക്ക് കാരണമെന്നാണ് കൃഷ്ണകുമാർ അനുകൂലികളുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News