കോൺഗ്രസ് നിരന്തരമായി അവഗണിച്ചു, നിരവധി ആളുകള്‍ ഇനിയും പുറത്തുവരും: പ്രതികരിച്ച് കൃഷ്ണകുമാരി

കോൺഗ്രസ് നിരന്തരമായി അവഗണിക്കുകയാണെന്ന് മഹിളാകോൺഗ്രസ് വിട്ട കൃഷ്ണകുമാരി. നിരവധി ആളുകള്‍ ഇനിയും പുറത്തുവരുമെന്നും കൃഷ്ണകുമാരി പറഞ്ഞു. വെള്ളിനേഴി കോ-ഓപ്പറേറ്റീവ്
ബാങ്കിലെ ജോലി രാജിവെച്ചു. രാജിക്കത്ത് കൊടുത്തിട്ട് ചര്‍ച്ചക്ക് വിളിച്ചത് പോലുമില്ല എന്നും കൃഷ്ണകുമാരി വ്യക്തമാക്കി.2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനായി കോൺഗ്രസും ബി.ജെ.പിയും ചേര്‍ന്ന് മത്സരിച്ചു. താൻ അതിനെ എടുത്തു,അതുകൊണ്ട് ഉണ്ടായ ഏക നേട്ടം ബി.ജെ.പിക്ക് മെമ്പറെ കിട്ടിയത് എന്നതാണ് എന്നും കൃഷ്‌ണകുമാരി പറഞ്ഞു.

ALSO READ: വീണ്ടും പൊട്ടിത്തെറി; പാലക്കാട് മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു; സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

അതേസമയം മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചത്തോടെ വീണ്ടും കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്‌ . ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റിന്റെ തീരുമാനം ബിജെപി കൂട്ടു കെട്ടില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം . അതേസമയം എല്‍ഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ഓരോ ദിവസവും വ്യക്തമാവുകയാണ് എന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.ബിജെപി -കോൺഗ്രസ് രഹസ്യധാരണയാണ് കോൺഗ്രസ് വിടുന്നവര്‍ ഉയര്‍ത്തുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ഞങ്ങളുടെ വാദം തെളിയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk