കേന്ദ്രം നല്‍കാനുള്ള തുക തനിക്കറിയേണ്ട, കേന്ദ്ര സർക്കാരിനെ വെളള പൂശി ക്യഷ്ണപ്രസാദ്

നെല്‍ കര്‍ഷകര്‍ക്ക് പണം കിട്ടുന്നില്ലെന്ന് ആരോപിച്ച മാസങ്ങള്‍ക്ക് മുമ്പ് തന്നെ പണം വാങ്ങിയ നടന്‍ കൃഷ്ണപ്രസാദ് കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശി രംഗത്തെത്തി. നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി കേന്ദ്ര സർക്കാരിൽനിന്ന് 400 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞ വസ്തുതയോടായിരുന്നു നടന്‍റെ പ്രതികരണം.

കേന്ദ്ര ഗവൺമെന്‍റ് നെൽകർഷകർക്ക് സബ്സിഡി നൽകാനുണ്ടോയെന്ന് തനിക്ക് അറിയേണ്ട. സബ്സിഡി തുക വാങ്ങിയെടുക്കേണ്ടത് സംസ്ഥാനത്തിന്‍റെ ചുമതലയെന്നുമാണ് കൃഷ്ണപ്രസാദ് കൈരളിയോട് പ്രതികരിച്ചത്.

നെൽകർഷകർക്ക് കുടിശ്ശിക നൽകേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിൻ്റെ തലയിൽ കെട്ടാനുള്ള ശ്രമമാണ് ഈ പ്രതികരണത്തിലൂടെ വെളിവാകുന്നത്.

ALSO READ: വിവാഹവാർഷിക സമ്മാനമായി ഭാര്യയ്ക്ക് എ കെ 47 ; വിവാദത്തിലായി തൃണമൂൽ കോൺഗ്രസ് നേതാവ്

നടൻ ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ലെന്ന് ക‍ഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിൽനിന്ന് 400 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും  ഓണത്തിനിടയ്‌ക്ക് 150 കോടി രൂപ സംസ്ഥാനം കർഷകർക്ക് വിതരണം ചെയ്യാനായെന്നും കൃഷ്ണപ്രസാദ് മാസങ്ങൾക്ക് മുൻപേ പണം കൈപ്പറ്റിയെന്നും മന്ത്രി പറഞ്ഞു.

‘നെല്ലിന്‍റെ വില സാധാരണ ഗതിയിൽ സംഭരിക്കുമ്പോൾ കാലതാമസം നേരിടുന്നത് പരിഹരിക്കാനാണ് പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) നൽകി നെല്ല് സംഭരിച്ചിരുന്നത്. ഈ പിആർഎസ് ബാങ്കുകളിൽ കർഷകർ നൽകി പണം നൽകുന്നതായിരുന്നു രീതി. ഈ സംവിധാനത്തിൽ കർഷകർക്ക് സിബിൽ സ്‌കോറിന്‍റെ പ്രശ്നം ഉണ്ടാകുന്നത് സംബന്ധിച്ച് പരാതി പറ‍ഞ്ഞതിനാലാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് പണം കടമെടുത്ത് നൽകാൻ തീരുമാനിച്ചത്. കർഷകർക്ക് ഒരു ബാധ്യത ഉണ്ടാകരുതെന്ന നിലപാടിലാണ് സിവിൽ സപ്ലൈസ് അത്തരമൊരു നിലപാടിലേക്ക് നീങ്ങിയത്.

ALSO READ: ഹൃദയാഘാതം; ബ്രസീലിയന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു

എന്നാലത് ബാങ്കുകൾക്ക് ലാഭകരമല്ലാത്ത നടപടിയായിരുന്നു. ബാങ്കുകൾക്ക് ഇതിനോട് താത്പര്യമില്ലായിരുന്നു. അതിനാൽ സർക്കാർ ഗ്യാരന്റി നിന്ന് 2500 കോടി രൂപ കടമെടുത്തു. സർക്കാർ അങ്ങനെയൊരു സമീപനം സ്വീകരിച്ചപ്പോൾ, ബാങ്കുകൾ ചെയ്തത് മുൻപുണ്ടായിരുന്ന കുടിശിക പിടിച്ചെടുക്കുകയെന്നതാണ്. ചെയ്യാൻ പാടില്ലാത്ത സമീപനം സ്വീകരിച്ചശേഷമുള്ള നിഷേധാത്മക സമീപനമാണു ബാങ്കുകളുടേത്. ആ പ്രതിസന്ധിക്കിടെ കേരള ബാങ്കിനെ ഇടപെടുത്തിയാണ് കഴിഞ്ഞ സീസണിലെ പണം നൽകിയത്’, മന്ത്രി പറഞ്ഞു.

‘ഇത്തവണ വീണ്ടും ബാങ്കുകളുടെ സമീപനത്തെ തുടർന്ന് പിആർഎസ് സംവിധാനത്തിലേക്കു മാറുകയായിരുന്നു. ഇതിനായി ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം നൽകാനായിരുന്നു ശ്രമം. എന്നാൽ ആ സംവിധാനത്തിലും ചില ബാങ്കുകൾ പ്രതിസന്ധി സൃഷ്ടിച്ചു. കർഷകരുടെ ബുദ്ധിമുട്ട് കണ്ട് സർക്കാർ തന്നെ പണം വീണ്ടും അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിൽനിന്ന് 400 കോടിയോളം രൂപ ലഭിക്കാനുണ്ട്. ഓണത്തിനിടയ്‌ക്ക് 150 കോടി രൂപ കർഷകർക്ക് വിതരണം ചെയ്യാനായി’, മന്ത്രി പി പ്രസാദ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News