കൃഷ്‌ണേന്ദുവിന് കണ്ണീരോടെ വിട നല്‍കി നാട്; വിങ്ങിപ്പൊട്ടി ഒരു നോക്ക് കാണാനെത്തിയവർ

krihsnendu-madavoor-bus-accident

തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസിന് അടിയില്‍പ്പെട്ട് മരിച്ച കൃഷ്‌ണേന്ദുവിന് കണ്ണീരോടെ വിട നല്‍കി നാട്. മടവൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരുന്നു കൃഷ്‌ണേന്ദു ഓടിക്കളിച്ചു നടന്നിരുന്ന മടവൂര്‍ എല്‍പി സ്‌കൂളിലെ പൊതുദര്‍ശനം. ചേതനയറ്റ കുരുന്നിനെ കണ്ടുനില്‍ക്കാനാകാതെ കാത്തുനിന്നവര്‍ വിങ്ങിപൊട്ടി.

Read Also: പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; നടപടി ഉണ്ടായത് കുടുംബശ്രീയുടെയും സിഡബ്ല്യൂസിയുടെയും ഇടപെടൽ മൂലം

ചിരി മാഞ്ഞ കുഞ്ഞുമുഖം കാണാനാകില്ലെന്നുറപ്പിച്ച് അധ്യാപകരില്‍ ചിലര്‍ മുറികളില്‍ തളര്‍ന്നിരുന്നു. സഹപാഠികള്‍ പ്രിയപ്പെട്ട കൂട്ടുകാരിക്ക് വിടപറഞ്ഞു. തുടര്‍ന്ന് മടവൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒറ്റയ്ക്കാക്കിയല്ലോ എന്ന് പരിതപിച്ച് അമ്മ കൃഷ്ണയെ അവസാനമായൊന്നു തൊട്ടു.

കരഞ്ഞു തളര്‍ന്ന കൃഷ്‌ണേന്ദുവിന്റെ സഹോദരന്‍ അച്ഛനൊപ്പമെത്തി കുഞ്ഞു പെങ്ങള്‍ക്ക് യാത്രാ മൊഴിയേകി. തുടര്‍ന്ന് വീട്ടുവളപ്പില്‍ കൃഷ്‌ണേന്ദുവിന് അന്ത്യവിശ്രമം. ഇന്നലെ വൈകിട്ടാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണേന്ദു സ്‌കൂള്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News