അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കാനൊരുങ്ങി കൃതി ഷെട്ടി

തെലുങ്ക് സിനിമ ലോകത്ത് ശ്രദ്ധേയയായ നടിയാണ് കൃതി ഷെട്ടി. ഇപ്പോഴിതാ മലയാളത്തിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് താരം. ടൊവിനോ തോമസ് നായകനാകുന്ന അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെയാണ് കൃതി മലയാളത്തിലേക്ക് എത്തുന്നത്. ഋത്വിക് റോഷന്‍ നായകനായ സൂപ്പര്‍ 30 എന്ന ഹിന്ദി സിനിമയിലൂടെ ബാലതാരമായാണ് കൃതി അഭിനയ രംഗത്തേക്ക് എത്തുന്നത്. 2021 ൽ പുറത്തിറങ്ങിയ ഉപ്പേന എന്ന ചിത്രത്തിലെ ബേബമ്മ എന്ന കഥാപാത്രം കൃതിയുടെ അഭിനയ മികവിനെ എടുത്ത് കാണിക്കുന്നതായിരുന്നു.

ALSO READ: യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ അബ്ദുൾ റഹ്മാനെതിരെ വീണ്ടും കേസ്‌

പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. ലക്ഷ്മി എന്ന കഥാപാത്രമായാണ് കൃതി സിനിമയിൽ എത്തുന്നത്. ഇതിന്റെ കാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇവരെ കൂടാതെ ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും സിനിമയിൽ നായികാ വേഷത്തിൽ എത്തുന്നുണ്ട്.മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് വേഷത്തിലാണ് ടോവിനോ സിനിമയിലെത്തുന്നത്. 5 ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ALSO READ: ‘ഇടവേളകളില്ലാത്ത ഇതിഹാസം’, നവതിയുടെ നിറവിൽ മലയാളത്തിന്റെ സ്വന്തം മധു

ജിതിൻ ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സുജിത് നമ്പ്യാരാണ് തിരക്കഥ നിർവഹിക്കുന്നത്.ചിത്രത്തിൽ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News