മലയാള സിനിമയിലെ നീണ്ട ഷൂട്ടിങ് സമയങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി കൃതി ഷെട്ടി. മറ്റ് ഇന്‍ഡസ്ട്രികളില്‍ വര്‍ക്ക് ചെയ്തതില്‍ നിന്നേറെ വ്യത്യസ്തമായിരുന്നു മലയാള സിനിമയിലെ ഷൂട്ടിങ് സമയങ്ങളെന്ന് താരം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കണ്‍പീലികളില്‍ ഫോക്കസ് ചെയ്യേണ്ട ഒരു സീന്‍ ചിത്രത്തിലുണ്ടായിരുന്നു എന്നാല്‍ ഉറക്കം ലഭിക്കാത്തതിനാല്‍ എനിക്ക് കണ്‍പീലികള്‍ അനക്കാന്‍ സാധിച്ചിരുന്നില്ല. എല്ലാ ദിവസവും ഷൂട്ട് ഒരുപാട് സമയം നീളുമായിരുന്നെന്നും കൃതി ഷെട്ടി പറഞ്ഞു.
കൃതി ഷെട്ടിയുടെ വാക്കുകള്‍ :
‘മലയാളം സിനിമയിലെ ഷൂട്ടിങ് സമയങ്ങള്‍ ഞാന്‍ വര്‍ക്ക് ചെയ്ത മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നേറെ വ്യത്യസ്തമായിരുന്നു. എല്ലാ ദിവസവും ഷൂട്ട് ഒരുപാട് സമയം നീളുമായിരുന്നു. ഷൂട്ടിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം ചിത്രത്തിലെ ഒരു സീനിനായി എന്റെ കണ്‍പീലികളില്‍ ഫോക്കസ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നു.
അതുവരെ എല്ലാരും എന്നെ സണ്‍ഷൈന്‍ ഗേള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ കൃത്യമായി ഉറങ്ങാത്തതുകൊണ്ട് ഷൂട്ടിനിടയില്‍ അന്ന് ഞാന്‍ കുറച്ച് ക്ഷീണിതയായിരുന്നു ആ ദിവസം ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും എന്നോട് ഞാന്‍ ഓക്കെ ആണോയെന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ ഓക്കെ ആണെന്ന് പറഞ്ഞു.
സിനിമയുടെ സെറ്റ് അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ട് ആ ക്ഷീണം ആദ്യം അറിയാന്‍ കഴിഞ്ഞില്ല. എനിക്ക് അപ്പോള്‍ കണ്‍പീലികള്‍ അനക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ അത് സംവിധായകനോടും തിരക്കഥാകൃത്തിനോടും പറഞ്ഞു. അവര്‍ രണ്ട് മണിക്കൂര്‍ ഉറങ്ങാനുള്ള സമയം എനിക്ക് അനുവദിച്ചു തന്നു അതിന് ശേഷമാണ് ആ സീന്‍ പൂര്‍ത്തിയാക്കിയത്.’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here