യു.ഡി.എഫ് വിലക്കിന് പുല്ലുവില, നവകേരള സദസിലേക്ക് നേതാക്കളുടെ ഒ‍ഴുക്ക്; വി.ഡി സതീശനെ പരിഹസിച്ച് അരുണ്‍കുമാര്‍

യു.ഡി.എഫ് നേതാക്കള്‍ നവകേരള സദസില്‍ ആവേശപൂര്‍വം പങ്കെടുക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് കെ.എസ്‌ അരുണ്‍കുമാര്‍. ”ഇങ്ങനെ പോയാൽ വി.ഡി സതീശനും നവകേരള സദസില്‍ പങ്കെടുക്കും” – അരുണ്‍കുമാര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

മലപ്പുറത്തെ നവകേരള സദസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ സയ്യിദ് ഹസീബ് തങ്ങള്‍ പങ്കെടുത്തിരുന്നു. പുറമെ, ഇതേ ഇടത്ത്, പ്രാദേശിക ലീഗ് നേതാവായിരുന്ന പി.പി ഇബ്രാഹിം, കോണ്‍ഗ്രസ് തിരുനാവായ മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് സി മൊയ്‌തുവും പങ്കാളികളായി.

ALSO READ |  നവകേരള സദസില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകനും

കാസര്‍ഗോഡ് നിന്നും യാത്ര ആരംഭിച്ചതുമുതല്‍ നിരവധി യു.ഡി.എഫ് നേതാക്കളാണ് നവകേരള സദസിലേക്ക് എത്തുന്നത്. യു.ഡി.എഫ് ഔദ്യോഗികമായി നവകേരള സദസിനെതിരായ നിലപാടാണ് സ്വീകരിച്ചതെങ്കിലും അണികളും മറ്റ് നേതാക്കളും ഈ രീതിയല്ല പിന്തുടരുന്നതെന്ന് വ്യക്തമാവുകയാണ്.

നാടിന്റെ വികസനത്തിന് കക്ഷിരാഷ്ട്രീയം നോക്കാതെ ഒന്നിക്കണമെന്ന് ഹസീബ് തങ്ങള്‍ പറഞ്ഞു. നാട്ടുകാരന്‍ എന്ന നിലയിലാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഡി.സി.സി അംഗം സി മൊയ്‌തീന്‍ തിരൂരിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തതും ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News