‘കെ എസ് ഹരിഹരൻ ജെ ദേവികയും വ്യത്യസ്ത ശൈലിയിൽ പറയുന്നത് ഒരേ കാര്യം’; അശോകൻ ചരുവിൽ

കെ എസ് ഹരിഹരൻ ജെ ദേവികയും വ്യത്യസ്ത ശൈലിയിൽ പറയുന്നത് ഒരേ കാര്യമെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ഈക്കാര്യത്തിലെ അഭിപ്രായം രേഖപ്പെടുത്തിയത്. മനുവാദികളുടെ മനസ്സിൽ അരക്കിട്ട് ഉറപ്പിച്ചിരിക്കുന്ന സ്ത്രീ വിരോധത്തിന്റെ തെളിവാണ് സമൂഹത്തിന്റെ അംഗീകാരം നേടുന്ന സ്ത്രീകളോടുള്ള ഇവരുടെ വിരോധം വ്യക്തമാകുന്നത്. മലയാളി ഓർത്തിരിക്കേണ്ടത് കേരളത്തിന്റെ സ്ത്രീ സ്വതന്ത്രത്തിനായുള്ള പ്രക്ഷോഭങ്ങളുടെ ചരിത്രമാണെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ഓർമപ്പെടുത്തി.

Also read:തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ജെ.ദേവികയും കെ.എസ്.ഹരിഹരനും വ്യത്യസ്ത ശൈലിയിലാണ് പറയുന്നതെങ്കിലും ഒരേ ദൗത്യമാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീയെ പിന്നിലേക്ക് തള്ളുക എന്നതാണത്. വ്യവസ്ഥയുടെ ഭാഗത്തു നിന്നുള്ള പ്രതിലോമ ആശയങ്ങൾ വ്യാജ റാഡിക്കൽ/ ഇടതുപക്ഷനാട്യ/അക്കാദമിക് ശൈലിയിലും വരും.
മനുവാദി പൗരോഹിത്യഹിന്ദുത്വത്തിൻ്റെ രാഷ്ട്രീയപാർടി അധികാരത്തിൽ വന്നതുമുതൽ രാജ്യത്ത് ദളിതനും മുസ്ലീമും എന്നപോലെ സ്ത്രീയും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവളെ വീണ്ടും അടുക്കളയിലും പൂജാമുറിയിലും കിടപ്പറയിലും തളച്ചിടാനാണ് ശ്രമങ്ങൾ. ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഇവിടത്തെ ചരിത്രപരവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്ത്രീ മുന്നോട്ടു വരുന്നു.

പാർലിമെൻ്ററി രംഗത്തെ ഇടതുപക്ഷ ഇടപെടൽ ഇതിനകം സ്ത്രീമുന്നേറ്റത്തിന് അനുകൂലമായ നിരവധി നിയമനിർമ്മാണങ്ങൾക്കും പരിഷ്ക്കാരങ്ങൾക്കും കാരണമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അമ്പതുശതമാനം സംവരണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഭരണഘടനയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി സർക്കാർ പിന്തുണയോടെ ഇവിടെ നടന്ന നിയമപോരാട്ടങ്ങൾ സ്ത്രീക്ക് പൊതുവെ അനുകൂലമായ ഭവിച്ചു. കൂടാതെ കുടുംബശ്രീയും സാമൂഹ്യനീതി വകുപ്പിൻ്റെ പ്രവർത്തനങ്ങളും അവളെ നിർഭയയാക്കി മാറ്റി.
തള്ളിത്തുറന്ന വാതിലിലൂടെ മുന്നേറി വന്ന സ്ത്രീയുടെ ആഹ്ളാദം അലയടിക്കുന്ന കാഴ്ച നമുക്ക് കാണാനാവുന്നുണ്ട്. വിദ്യാഭ്യാസത്തിലും കലയിലും സാഹിത്യത്തിലും തുടങ്ങിയ മുന്നേറ്റം അടിസ്ഥാനജീവിതമേഖലയിലേക്കും പടർന്നിരിക്കുന്നു. ആസ്വദിക്കാനും ആവിഷ്ക്കരിക്കാനും കഴിവുള്ള ജന്തുവിഭാഗത്തിലാണ് തങ്ങളും എന്ന് ഗ്രാമീണസ്ത്രീയും തിരിച്ചറിയുന്നു. പലയിടത്തും അവൾ പുരുഷനെ മറികടക്കുന്നു.

Also read:പന്തീരാങ്കാവ് ഗാർഹിക പീഡനം; പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് ഓഫീസറുടെ മറുപടിയില്‍ നിന്ന് വ്യക്തം: വനിതാ കമ്മീഷൻ

രാജ്യത്തെ മനുസ്മൃതിയിലേക്കു നയിക്കാൻ പണിപ്പെടുന്ന സംഘപരിവാറിനു മാത്രമല്ല; പൊതുവെ പുരുഷ മേധാവിത്തലോകത്തെ ശീലിച്ച എല്ലാവർക്കും ഈ മുന്നേറ്റം അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഇടതുപക്ഷപാർടികളിൽ നിൽക്കുന്നു എന്നതുകൊണ്ട് മാത്രം വ്യക്തിപരമായ മേധാവിത്തബോധം ഇല്ലാതാവുന്നില്ല. ആധിപത്യവും പ്രിവിലേജുകളും നഷ്ടപ്പെടുക എന്നാൽ നിസ്സാരസംഗതിയല്ലല്ലോ. സൗഹൃദത്തിലും പ്രണയത്തിലും കൊടുവാളും പെട്രോളും ആസിഡുമായി അവർ രംഗത്തെത്തുന്നു. രാഷ്ട്രീയത്തിൽ തെറിപ്പാട്ടാണ്. പൊതുജീവിതത്തെ പാടെ അശ്ലീലവൽക്കരിച്ച് അവളെ അവിടെന്ന് അകറ്റാനാവുമോ എന്നാണ് ഹരിഹരന്മാർ പരീക്ഷിക്കുന്നത്.
ദളിത് പിന്നാക്ക ജനവിഭാഗങ്ങൾ ഉണർന്നു വന്നപ്പോൾ സവർണ്ണമേധാവിത്തത്തിനുണ്ടായ അസ്വാസ്ഥ്യത്തിനു സമാനമാണിത്. ‘പുലയൻ മജിസ്ട്രേട്ടാ’യതിൽ ഉണ്ടായ രോഷവും ദു:ഖവും ഒരു ഭാഷാശൈലിയായിത്തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ. മഹാത്മാഗാന്ധിക്കൊപ്പം “ഹരിജനോദ്ധാരണ” പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നവരിൽ ചിലർ പിന്നീട് ഖേദിച്ചിട്ടുണ്ട്. “ഇത്രക്കു പ്രതീക്ഷിച്ചില്ല” എന്നാണ്. തൃശൂരിലെ സ്വാതന്ത്ര്യസമരസേനാനിയായ ഒരു ഗാന്ധിയൻ ബ്രാഹ്മണൻ തൻ്റെ പാർലിമെൻ്റ് മണ്ഡലം എസ്.സി. റിസർവേഷൻ ആയതിൽ പ്രതിഷേധിച്ച് വോട്ടു ചെയ്യുക പതിവുണ്ടായിരുന്നില്ല.

കെ.അജിതയും മറ്റും വീട്ടിൽ വിശ്രമിക്കുന്ന കാലത്ത് നാടൊട്ടുക്ക് നടന്നലഞ്ഞ് കേരളത്തിൽ ഫെമിനിസം ഉണ്ടാക്കി എന്നവകാശപ്പെടുന്നയാളാണ് ശ്രീമതി ജെ.ദേവിക. സ്ത്രീയുടെ “അനിയന്ത്രിതമായ” അവകാശാധികാരങ്ങൾ കൊണ്ട് പുരുഷന് കേരളത്തിൽ ജീവിക്കാൻ കഴിയാതായിരിക്കുന്നു എന്ന പൂമുഖവർത്തമാനത്തിനുള്ള അക്കാദമിക് ഭാഷ്യമാണ് ഇപ്പോൾ അവർ നൽകുന്നത്.
ഇത് സി.പി.എം. വിരുദ്ധയുദ്ധത്തിലെ തൻ്റെ സഹപോരാളി സിവിക് ചന്ദ്രനെ ലൈംഗീകാക്ഷേപക്കേസിൽ നിന്നു രക്ഷിക്കാനുള്ള നീക്കമാണ് എന്നു കരുതിയവർക്ക് തെറ്റി. അതിലപ്പുറപ്പുള്ള രാഷ്ട്രീയതാൽപ്പര്യങ്ങളാണ് അവരെ നയിക്കുന്നത്. “പൊറുക്കൽ നീതി” സാമൂഹ്യനീതിയെ അട്ടിമറിക്കാനുള്ളതാണ്. സവർണ്ണ ജാതിസംവരണം പോലെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News