കെ എസ് ഹരിഹരന്റെ ലൈംഗിക അധിക്ഷേപ പരാമര്‍ശം; ‘മാപ്പ് പറഞ്ഞതോടെ പ്രശ്‌നം അവസാനിച്ചു’; പിന്തുണയുമായി കെ മുരളീധരന്‍

കെ എസ് ഹരിഹരന്റെ ഷൈലജ ടീച്ചര്‍ക്കും മഞ്ജുവാര്യര്‍ക്കും നേരെയുള്ള ലൈംഗിക അധിക്ഷേപ പരാമര്‍ശം ഖേദം പ്രകടിപ്പിച്ചതോടെ അവസാനിച്ചുവെന്ന് കെ മുരളീധരന്‍. മാപ്പ് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ എന്താ ചെയ്യുകയെന്നും കെ മുരളീധരന്‍ ഹരിഹരന് പിന്തുണ നല്‍കികൊണ്ട് പറഞ്ഞു.

Also Read: പൊലീസുകാരന്റെ നഗ്‌നത പ്രദര്‍ശനം; പരാതി നല്‍കി വിദ്യാര്‍ത്ഥിനി; കേസെടുത്തു

ഉമര്‍ ഫൈസി മുക്കത്തെ പറ്റിയുള്ള പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഒരിക്കല്‍ കൂടി സംപ്രേഷണം ചെയ്താല്‍ നോക്കാം. ആര്‍ക്കെതിരെയും വ്യക്തി അധിക്ഷേപം ഞങ്ങള്‍ ചെയ്തിട്ടില്ല. കേസുകള്‍ അന്വേഷിക്കട്ടെ.

ഞങ്ങള്‍ക്ക് ഏതെങ്കിലും മതസംഘടനയുടെ പേരില്‍ വ്യാജ പോസ്റ്റര്‍ ഉണ്ടാക്കേണ്ട കാര്യമല്ല. വടകര സര്‍വകക്ഷി യോഗം ആവശ്യമെങ്കില്‍ വിളിക്കട്ടെ. കലക്ടര്‍ വിളിച്ചാല്‍ പങ്കെടുക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News