ലൈംഗികാധിക്ഷേപത്തിന് പിറകേ വര്‍ഗീയ പരാമർശവും ; ആര്‍എംപി നേതാവിന്റെ വീഡിയോ, വിമര്‍ശനം രൂക്ഷം

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍ അതേവേദിയില്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്.

ALSO READ:  ‘ഒരു പിഞ്ചു കുഞ്ഞിനെ പോലെ സ്റ്റേജിൽ വന്നിരുന്ന് മോദി കരയുന്നു, രാഹുൽ നിങ്ങൾക്കൊരു വെല്ലുവിളിയാണെന്ന് തോന്നിത്തുടങ്ങിയോ? പ്രിയങ്ക ഗാന്ധി

കോഴിക്കോട് സിഎഎയ്ക്ക് എതിരെ കടപ്പുറത്ത് നടന്ന എല്‍ഡിഎഫ് റാലിയില്‍ മുക്കത്ത് നിന്നുള്ള ഒരു മൗലവി വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്നില്‍ നിസ്‌കരിക്കുന്നു. കടപ്പുറത്തിന് സമീപം പള്ളിയുണ്ട്. പക്ഷേ എല്‍ഡിഎഫിന്റെ വേദിയില്‍ നിസ്‌കരിച്ചാലെ മതന്യൂനപക്ഷങ്ങളോടുള്ള അവരുടെ കൂറ് തെളിയിക്കാന്‍ പറ്റു. എന്നാല്‍ സ്റ്റേജിലുള്ള, എളമരം കരീം, അഹമ്മദ് ദേവര്‍കോവില്‍ അടക്കമുള്ളവര്‍ക്ക് നിസ്‌കരിക്കണ്ട. മുക്കം മൗലവിക്ക് നിസ്‌കരിക്കാന്‍ മുട്ടിയിട്ട് മുഖ്യമന്ത്രിക്ക് പിറകില്‍ വേദിയില്‍ നിസ്‌കരിക്കുകയാണ്. ഇതെന്ത് രാഷ്ട്രീയമാണെന്നാണ് ഹരിഹരന്‍ ചോദിക്കുന്നത്.

ALSO READ: ആര്‍എംപി നേതാവിന്റെ ലൈംഗിക അധിക്ഷേപം: കയ്യടിക്കുന്ന നേതാക്കന്മാരാണ് അശ്ലീലം; തുറന്നടിച്ച് ദീപാ നിശാന്ത്

ഇതേ വേദിയിലാണ് ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”എന്ന് ഹരിഹരന്‍ സംസാരിച്ചത്. വിഡി സതീശന് പുറമേ ഷാഫി പറമ്പില്‍, ടി.സിദ്ദിഖ്, കെ സി അബു, ലീഗ് നേതാവ് പി എം എ സലാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News