തിരുവല്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.എസ് പണിക്കർ അന്തരിച്ചു

തിരുവല്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റും മുതിർന്ന സി.പി.ഐ.എം നേതാവും മുൻ തിരുവല്ല ഏരിയാ സെക്രട്ടറിയുമായിരുന്ന തിരുവല്ല ചുമത്ര മോഹനസദനത്തിൽ കെ.എസ് പണിക്കർ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി 8.20 നായിരുന്നു. അന്ത്യം.

ALSO READ: ഡോ.ഗിരിജയ്ക്കും സിന്ധു ജോയിക്കും പിന്തുണയുമായി മന്ത്രി ആർ.ബിന്ദു

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3.30ന് കടപ്ര പഞ്ചായത്തിൻ്റെ പരുമലയിലുള്ള പൊതുശ്‌മശാനത്തിൽ. ഭാര്യ: പത്മിനി. മക്കൾ: ഉല്ലാസ്, അനിൽ, സിന്ധു (ഷീല ). മരുമക്കൾ: ലീനാ മോൾ, സാറാമ്മ, പരേതനായ സോമൻ. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ 10.30ന് വിലാപയാത്രയായി ആമല്ലൂരിലെ മകൻ്റെ വസതിയിൽ എത്തിക്കും. പിന്നീട് 11 മണിയോടെ സിപിഐഎം തിരുവല്ല ഏരിയാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 3ന് പാർട്ടി ഓഫീസിൽ നിന്നും വിലാപയാത്രയായി മൃതദേഹം പരുമലയിലുള്ള കടപ്ര ഗ്രാമപഞ്ചായത്ത് പൊതുശ്‌മശാനത്തിൽ എത്തിച്ച് സംസ്കരിക്കും.

ALSO READ: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News