കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികലന ബാങ്ക് വാര്‍ഷിക പൊതുയോഗം; യുഡിഎഫ് അംഗങ്ങള്‍ അലങ്കോലപ്പെടുത്തിയതായി പരാതി

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് വാര്‍ഷിക പൊതുയോഗം യുഡിഎഫ് അംഗങ്ങള്‍ അലങ്കോലപ്പെടുത്തിയതായി പരാതി. ബാങ്ക് പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുത്തതായും, മിനിട്‌സ് രേഖപ്പെടുത്തിയില്ലെന്നുമാണ് ഭരണസമിതിയിലെ എല്‍ഡിഎഫ് അംഗങ്ങള്‍ പരാതി ഉന്നയിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അംഗങ്ങള്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

ALSO READ:  ദാരുണം! ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, സംഭവം തെലങ്കാനയിൽ

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 66-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ അവസാനിപ്പിച്ചതായാണ് ആരോപണം. ബാങ്ക് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങളും പുറത്ത് നിന്ന് എത്തിയവരും ജനറല്‍ ബോഡി യോഗത്തിനിടെ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കിയെന്നും പരാതിയുണ്ട്.ജനറല്‍ബോഡിയിലെ ഭൂരിപക്ഷത്തെ അംഗീകരിക്കാതെ, പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനം എടുത്തെന്നും ഇടത് പ്രതിനിധികള്‍ പറഞ്ഞു.

ALSO READ: ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടി കിവീസ്; 2012നു ശേഷം സ്വന്തം മണ്ണിൽ പരമ്പര നഷ്ടമായി ഇന്ത്യ

വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ലോണുകള്‍ എഴുതി തള്ളണമെന്ന അജണ്ട പോലും പാസാക്കാതെയാണ് ജനറല്‍ബോഡി പിരിച്ചുവിട്ടത്. അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ശ്രമിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് സി കെ ഷാജിമോഹന്‍ ആരോപിച്ചു. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക ബാങ്കാണ് കേരള സംസ്ഥാന ഗ്രാമവികസന ബാങ്ക്. നേരത്തെ ഭരണസ്തംഭനത്തെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News