കെഎസ്ഡിപിക്ക് മരുന്ന് സംഭരിക്കുന്നതിന് വിതരണോത്തരവ് നൽകും

medicine

കെഎസ്ഡിപിയിൽ നിന്നും കെഎംഎസ് സി.എൽ മരുന്ന് വാങ്ങുന്നതായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദർഘാസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മറ്റു കമ്പനികൾക്ക് വിതരണ ഉത്തരവ് നൽകുന്നതിന് മുമ്പായി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻ്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് മരുന്ന് സംഭരിക്കുന്നതിനായുള്ള വിതരണോത്തരവ് നൽകാൻ തീരുമാനിച്ചു.

ALSO READ: പാപ്പനംകോട് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവം: കൊലപാതകമെന്ന് സൂചന

കെഎസ്ഡിപി ഉത്പാദിപ്പിക്കുന്ന മരുന്നുകളിൽ 50 ശതമാനം അർഹമായ വില മുൻഗണനയോടെ കെഎസ്ഡിപിക്ക് വിതരണ ഉത്തരവ് നൽകുന്നതിന് സംവരണം ചെയ്യണം. പൊതുമേഖലയെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്നും ആ നയത്തിന്റെ മെച്ചമാണ് കെ.എസ് ഡി. പി കൈവരിച്ച പുരോഗതി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ സ്‌കീമുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി

യോഗത്തിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി രാജീവ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ശാരദാ മുരളിധരൻ , ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , വ്യവസായ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ, കെ എസ്. ഡി. പി ചെയർമാൻ സി.ബി. ചന്ദ്രബാബു, മാനേജിങ് ഡയറക്ടർ ഇ. എ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News