കെഎസ്ഇബി ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിന് ഒടുവില്‍ ഫലപ്രാപ്തി; ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ അട്ടമലയില്‍ വൈദ്യുതിയെത്തി

kseb wayanad landslide

ഉരുള്‍പൊട്ടലില്‍ സര്‍വനാശം സംഭവിച്ച അട്ടമലയില്‍ കെ എസ് ഇ ബി ജീവനക്കാര്‍ ഒടുവില്‍ വൈദ്യുതിയെത്തിച്ചു. തകര്‍ന്നുപോയ പോസ്റ്റുകള്‍ മാറ്റിയും ചരിഞ്ഞുപോയവ നിവര്‍ത്തിയും 11 കെ വി വൈദ്യുതി ശൃംഖല മുഴുവനായും പുനര്‍നിര്‍മിച്ചെടുത്താണ് അട്ടമലയിലെ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളിലേക്ക് കെ എസ് ഇ ബി ജീവനക്കാര്‍ വൈദ്യുതിയെത്തിച്ചത്. ഇതുവഴി നാനൂറോളം വീടുകളിലേക്കാണ് വൈദ്യുതി വിതരണം സാധ്യമായത്.

ALSO READ: വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഡോ. ജോണ്‍ബ്രിട്ടാസ് എംപിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം

ചൂരല്‍മലയില്‍ നിന്നും താല്‍ക്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയില്‍ എത്തിച്ചായിരുന്നു കെ എസ് ഇ ബിയുടെ വൈദ്യുതി പുന.സ്ഥാപന പ്രവര്‍ത്തനം. കെ എസ് ഇ ബി മേപ്പാടി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതോടെ ചൂരല്‍മല ടൗണിലെ പ്രകാശ സംവിധാനവും സജ്ജമായി. നേരത്തെ ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തിന് നാല് കിലോമീറ്ററിന് അടുത്തുവരെ കെ എസ് ഇ ബി വൈദ്യുതി എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News