വ്യാവസായിക കണക്ഷൻ നടപടിക്രമങ്ങൾ പങ്കുവെച്ച് കെ എസ് ഇ ബി. പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നുവെന്നും കെ എസ് ഇ ബി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അപേക്ഷകൻ്റെ തിരിച്ചറിയൽ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകൻ്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണത്.
also read: “കത്തി” ഇതൊരു സാങ്കല്പിക കഥയല്ല; കഥകൾ ആവർത്തിക്കാതിരിക്കാനുള്ള കഥയാണ്
വ്യാവസായിക കണക്ഷൻ ലഭിക്കുന്നതിന് പഞ്ചായത്തു ലൈസൻസോ വ്യാവസായിക ലൈസൻസോ / രജിസ്ട്രേഷനോ ആവശ്യമില്ല. പവർ അലോക്കേഷൻ നിർബന്ധമില്ല. ഇത് ഉപഭോക്താവിന് ആവശ്യമെങ്കിൽ (ബാങ്ക് ലോൺ തരപ്പെടുത്തുന്നതിനും മറ്റും) മാത്രം അപേക്ഷിക്കാവുന്നതാണ്. വ്യവസായ എസ്റ്റേറ്റുകൾ/ വ്യവസായ പാർക്കുകൾ / സ്‌പെഷ്യൽ എക്കണോമിക് സോണുകൾ എന്നിവിടങ്ങളിൽ വൈദ്യുതി കണക്ഷൻ എടുക്കാൻ അലോട്ടുമെൻ്റ് ലെറ്റർ മാത്രം മതി. (ഉടമസ്ഥത തെളിയിക്കുന്ന രേഖ ആവശ്യമില്ല ) എന്നും കെ എസ് ഇ ബി യുടെ ഈ പോസ്റ്റിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here