കോട്ടയത്ത് കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

പോസ്റ്റ് മാറുന്നതിനെത്തിയ കെ എസ് ഇ ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കോട്ടയം കല്ലറ പുത്തൻപള്ളി പാലക്കാട്ട് വീട്ടിൽ മൈക്കിൾ മാത്യു(38) ആണ് മരിച്ചത്. ചൊവ്വ വൈകിട്ട് 5 ഓടെ കല്ലറ പഞ്ചായത്തിലെ മുണ്ടാർ തമ്പാൻ ബ്ലോക്ക് പാടശേഖരത്തിലാണ് അപകടം നടന്നത്.തട്ടാപറമ്പ് സൗത്ത് പാടശേഖരത്തിലെ പഴയ തടി പോസ്റ്റുകൾ മാറ്റി കോൺക്രീറ്റ് പോസ്റ്റുകൾ സ്ഥാപിക്കുന്ന വർക്ക് നടന്നുവരികയായിരുന്നു. പോസ്റ്റുകൾ മാറിയ ശേഷം വൈകുന്നേരത്തോടെ ലൈൻ ചാർജ് ചെയ്തു.

Also Read: സൈബർ ആക്രമണമല്ല മരണകാരണം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആദിത്യയുടെ മരണത്തിൽ കുടുംബം പൊലീസിന് പരാതി നൽകി

ഇതിനു ശേഷം പണി സാധാനങ്ങൾ എടുത്ത് വെയ്ക്കുന്നതിൻ്റെ ഭാഗമായി സമീപത്ത് തന്നെയുള്ള തമ്പാൻ ബ്ലോക്കിലെ പോസ്റ്റിൽ ചാരി വെച്ചിരുന്ന ഇരുമ്പ് ഗോവണി എടുക്കാനായി പോയ മൈക്കിളിന് ഗോവണി എടുക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് മറ്റ് തൊഴിലാളികൾ ഓടിയെത്തി ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്തുരുത്തി പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: മാത്യു. അമ്മ: ലില്ലിക്കുട്ടി. സഹോദരങ്ങൾ: ബിജു, സിബി. സംസ്കാരം പിന്നീട്.

Also Read: നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News