കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചെന്ന് ഉപഭോക്താവ്; പരാതി നിഷേധിച്ച് കെഎസ്ഇബി

തിരുവനന്തപുരം അയിരൂരിൽ കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചുവെന്ന ഉപഭോക്താവിന്റെ പരാതി നിഷേധിച്ച് കെഎസ്ഇബി. മീറ്റർ കത്തുന്നു എന്ന പരാതിപ്പെട്ട കുടുംബത്തിന്റെ പ്രശ്നം പരിഹരിക്കാൻ പോയ ജീവനക്കാരെ കുടുംബമാണ് ചീത്ത വിളിച്ചത്. തിരികെ വരാൻ സമ്മതിക്കാതെ തടഞ്ഞ് നിര്‍ത്തുകയും ചെയ്തു.

Also Read: ലീഗിനെതിരെ സമസ്തയുടെ എതിർപ്പ് രൂക്ഷം; പിഎംഎ സലാമിനെതിരെ സാദിക്കലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകി സമസ്ത യുവജന വിഭാഗം

ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്നും കുടുംബം പരാതി കൊടുത്തിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയിൽ ഇവർ മദ്യപിച്ചിട്ടില്ലെന്നത് വ്യക്തമായിട്ടുണ്ട്. ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതിനെതുടർന്നാണ് കെ എസ് ഇ ബി യുടെ വിശദീകരണം.

Also Read: ‘കർണാടകയ്ക്ക് കർണാടകയുടേതായ പ്രശ്നങ്ങളുണ്ട്; ബന്ധുക്കളുടെ പരാതി വൈകാരികമാണ്’: വിചിത്രവാദവുമായി കർണാടക പിസിസി ജനറൽ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News