കെഎസ്ഇബി ജീവനക്കാരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

പാലക്കാട് മണ്ണാര്‍ക്കാട് കെഎസ്ഇബി ജീവനക്കാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ സെക്ഷനിലെ ലൈന്‍മാനായ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

Also Read : മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിത കമ്മീഷന്‍

മണ്ണാര്‍ക്കാട് അല്ലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സമീപത്തെ ലോഡ്ജിലാണ് കെഎസ്ഇബി ജീവനക്കാരനായ സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ലോഡ്ജിന്റെ ഒന്നാം നിലയിലെ ഒറ്റ മുറിയിലാണ് ഇയാളെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി 9:30ന് ആണ് സംഭവം പുറത്തറിയുന്നത്.

തൊട്ടടുത്ത മുറിയിലെ താമസക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ ദുര്‍ഗന്ധത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും നാട്ടുക്കല്‍ പോലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു.

Also Read : മീര പതിവുപോലെ ഉറങ്ങാനായി തന്‍റെ റൂമിലേക്ക് പോയതാണ്: വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യ, ഫോണ്‍ പരിശോധനയ്ക്ക് അയച്ചു

മൃതദേഹത്തിന് ഏകദേശം 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ അലനല്ലൂര്‍ സബ്‌സ്റ്റേഷനില്‍ ജോലിക്ക് കയറിയത്. സംഭവത്തില്‍ നാട്ടുക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News