പണി പാളി ! വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിന് എട്ടിന്റെ പണി കൊടുത്ത് കെഎസ്ഇബി

kseb

സോഷ്യല്‍മീഡിയയിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ എസ് ഇ ബി. എ ബി സി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് കെ എസ് ഇ ബി നിയമ നടപടി ആരംഭിച്ചത്.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ എസ് ഇ ബി മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ബി ശക്തിധരന്‍ നായര്‍ വഴി ചാനലിന് വക്കീല്‍ നോട്ടീസ് അയച്ചു. ചാനല്‍ നടത്തിപ്പുകാരായ വടയാര്‍ സുനില്‍, ജി സിനുജി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാര്‍ത്ഥ വസ്തുതകള്‍ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read : യൂട്യൂബർ പോക്സോ കേസിൽ അറസ്റ്റിൽ; വി.ജെ മച്ചാൻ കുടുങ്ങിയത് 16കാരിയുടെ പരാതിയിൽ

ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെ എസ് ഇ ബി അറിയിച്ചു.

‘കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങള്‍ അറിയുന്നുണ്ടോ’ എന്ന തലക്കെട്ടില്‍ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവര്‍ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയതെന്നാണ് കെ എസ് ഇ ബി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News