കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ടി.എം. മനോഹരന്‍ അന്തരിച്ചു

കെഎസ്ഇബിയുടെയും വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയും മുന്‍ ചെയര്‍മാനും മുന്‍ വനം മേധാവിയുമായ ടി.എം. മനോഹരന്‍ (73) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അല്‍സ്‌ഹൈമേഴ്‌സ് രോഗബാധിതനായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് 4ന് ഇടപ്പള്ളി ശ്മശാനത്തില്‍.

ALSO READ ;തൃശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ്

ടി.എം. മനോഹരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.വൈദ്യുതി ബോര്‍ഡിന് ഏഴ് വര്‍ഷത്തോളം നേതൃത്വം നല്‍കിയ അദ്ദേഹം മറ്റ് ഔദ്യോഗിക പദവികളിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ALSO READ;കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയിൽ

വനം വകുപ്പ് മേധാവി ആയി വിരമിച്ച ശേഷം 2013 ജനുവരിയിലാണ് അദ്ദേഹം റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാനായത്. രണ്ടു തവണയായി ഏഴു വര്‍ഷം വൈദ്യുതി ബോര്‍ഡിന്റെ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. ഏറ്റവും കൂടുതല്‍ കാലം വൈദ്യുതി ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു ടി.എം. മനോഹരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News