സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഉണ്ടാവില്ല, വൈദ്യുതി വകുപ്പിന്‍റെ യോഗത്തില്‍ തീരുമാനം

കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമ്പോ‍ഴും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് വേണ്ടെന്ന് വൈദ്യുതി വകുപ്പിന്‍റെ യോഗത്തില്‍ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് ലോഡ് ഷെഡ്ഡിംഗ് ഒ‍ഴിവാക്കാമെന്ന തീരുമാനത്തിലെത്തിയത്.

ALSO READ: ‘കോപ്പിയടി’ ഐഎസ്ആര്‍ഒ തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷകള്‍ റദ്ദാക്കി

വൈദ്യുതി ഉപയോഗവും ഓരോ ദിവസവും വർധിക്കുകയാണ്. വേനൽക്കാലത്തെ ഉപയോഗത്തിന് സമാനമായ ഉപയോഗമാണ് ഇപ്പോഴുള്ളത്. കമ്പനികളുമായി ഉണ്ടാക്കിയ കരാർ അവസാനിക്കുന്നതോടെ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരും. വെള്ളത്തിന്‍റെ ദൗര്‍ലഭ്യതയും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ALSO READ:‘കഴിഞ്ഞുപോയ ഒൻപത് വർഷങ്ങൾ, ഈ സ്നേഹത്തിനും ജീവിതത്തിനും നന്ദി’, നസ്രിയയെ ചേർത്തു പിടിച്ച് ഫഹദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News