വൈദ്യുതലൈനിന് താഴെ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി അധികൃതർ വെട്ടിക്കളഞ്ഞതായി പരാതി. കോതമംഗലം വാരപ്പെട്ടിയിൽ ഹൈടെൻഷൻ വൈദ്യുതലൈനിന് താഴെ കൃഷി ചെയ്ത വാഴകൾ വെട്ടിയതായാണ് പരാതി.
Also Read: 134 ദിവസത്തെ ഇടവേളക്ക് ശേഷം രാഹുൽ ഗാന്ധി പാർലമെന്റിൽ; വൻ സ്വീകരണമൊരുക്കി “ഇന്ത്യ” എം പി മാർ
മുന്നറിയിപ്പില്ലാതെയാണ് വാഴകൾ നശിപ്പിച്ചതെന്നും നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും കർഷകൻ അനീഷ് തോമസ് പറഞ്ഞു. ഓണ വിപണി ലക്ഷ്യമിട്ടുള്ള വാഴ കൃഷിയാണ് നശിപ്പിച്ചതെന്നും അനിഷ് തോമസ് പറഞ്ഞു.
220 കെ.വി ലൈനിന് താഴെയായി നിന്ന 406 വാഴകളാണ് വെട്ടിയത്. ഭൂരിഭാഗം വാഴകളും കുലച്ച നിലയിലായിരുന്നു. ഹൈടെൻഷൻ ലൈനിൽ നിന്നും ഷോർട്ട് സർക്യൂട്ട് സംഭവിക്കാൻ സാധ്യത ഏറെയുള്ളതിനാലാണ് കെ എസ് ഇ ബി നടപടി എന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here