അട്ടപ്പാടിയിലെ ഊരുകള്‍ക്ക് പുതുവെളിച്ചം സമ്മാനിച്ച് കെഎസ്ഇബി

അട്ടപ്പാടിയിലെ ഊരുകള്‍ക്ക് പുതുവെളിച്ചം സമ്മാനിച്ച് കെഎസ്ഇബി. അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിലാണ് വൈദ്യുതി എത്തിച്ചത്. വര്‍ഷങ്ങളായുള്ള ഊരുകാരുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്ഇബി അട്ടപ്പാടിയിലെ ഊരുകള്‍ക്ക് സമ്മാനിച്ചത് പ്രതീക്ഷയുടെ വെളിച്ചമാണ്. ദീര്‍ഘദൂര കാല്‍നടയാത്ര പോലും ദുസഹമായ പാലപ്പട, താഴെ ആനവായി, മേലെ ആനവായി, തടിക്കുണ്ട്, മുരുഗള, കിണറ്റുക്കര, കടുകുമണ്ണ ഊരുകളിലാണ് കെഎസ്ഇബി വൈദ്യുതി എത്തിച്ചത്. 6.2 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്.

Also Read : വോട്ടഭ്യര്‍ത്ഥയ്‌നക്ക് വിഗ്രഹത്തിന്റെ ചിത്രം; ആറ്റിങ്ങലില്‍ വി മുരളീധരന് വേണ്ടി വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ബിജെപി

ആകെ 92 വീടുകളിലാണ് വൈദ്യുതിയെത്തിച്ചത്. ചിണ്ടക്കിയില്‍ നിന്ന് 15 കിലോമീറ്റര്‍ മണ്ണിനടിയിലൂടെ കേബിളിട്ടാണ് 11കെവി വൈദ്യുതി എത്തിച്ചത്. സോളാര്‍ ലൈറ്റിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായത്.

യുജി കേബിള്‍ ഇടുന്ന പാലക്കാട് മണ്ണാര്‍ക്കാട് ഡിവിഷനിലെ ആദ്യ സെക്ഷനാണിത്. കൂടുതല്‍ ഊരുകളിലേക്ക് കൂടി വൈദ്യുതി ഉറപ്പാക്കുകയാണ് ഇനി കെഎസ്ഇബിയുടെ ലക്ഷ്യം. പുതുവെളിച്ചം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഊരിലുള്ളവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News