വൈദ്യുതി പ്രതിസന്ധി; മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും.കെഎസ്ഇബി ചെയർമാൻ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ സർവീസ് സംഘടനകളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇന്നത്തെ യോഗത്തിനു ശേഷം വൈദ്യുതി നിയന്ത്രണത്തിൽ കൂടുതൽ തീരുമാനങ്ങൾ എടുത്തേക്കും.

ALSO READ: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും
അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ്ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യ മുന്നറിയിപ്പുമുണ്ട്.

ALSO READ: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News