പേപ്പർ അപേക്ഷകൾ പൂർണമായും ഒഴിവാക്കി,കെഎസ്ഇബിയുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴി; അപേക്ഷിച്ച് തുടങ്ങാനുള്ള തീയതി

കെഎസ്ഇബിയുടെ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഇനി മുതൽ ഓൺലൈൻ ആകും. ഡിസംബർ 1 മുതൽ ഓണ്‍ലൈനിലൂടെ ഈ സേവനങ്ങൾ ലഭ്യമായി തുടങ്ങും . സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണമായും ഒഴിവാക്കി ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും ഇത്തരം നടപടികൾ സ്വീകരിക്കുക.

സേവനങ്ങളിൽ കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി കൂടി കണക്കിലെടുത്താണ് അപേക്ഷകൾ ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി വ്യക്തമാക്കി. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്നതനുസരിച്ചാണ് അപേക്ഷകൾ പരിഗണിക്കുക എന്ന് കെഎസ്ഇബി അറിയിച്ചു.

also read: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നഷ്ടക്കണക്കുകൾ മായ്ച്ചുകളഞ്ഞ്‌ മുന്നേറുമ്പോൾ ഒപ്പം ചേരുകയാണ് ആലപ്പുഴ ഫോംമാറ്റിങ്സും
വിവിധ സേവനങ്ങൾക്കുള്ള ആപ്ലിക്കേഷനുകൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ ആണ് ലഭ്യമാകുക .അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി കിട്ടും. അപേക്ഷയുടെ അപ്ഡേറ്റുകൾ ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News