വൈദ്യുതി ബിൽ അനായാസമായി അധികച്ചെലവില്ലാതെ ഓൺലൈനായി അടയ്ക്കാം

വൈദ്യുതി ബിൽ തികച്ചും അനായാസമായി, ഒരധികച്ചെലവുമില്ലാതെ, ഓൺലൈൻ അടയ്ക്കാനുള്ള മാർഗ്ഗങ്ങൾ പങ്കുവെച്ച് കെ എസ് ഇ ബി. കെ എസ് ഇ ബി എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ റു പേ യ്ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോൾ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ല എന്ന് കെ എസ് ഇ ബി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് സൗകര്യം ലഭ്യമാണ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ഗേറ്റ് വേയിലൂടെ 2000 രൂപ വരെയുള്ള പെയ്മെൻ്റ് നടത്തുന്നതിന് ട്രാൻസാക്ഷൻ ചാർജ് ഉണ്ടാവില്ല എന്നും കെ എസ് ഇ ബി വ്യക്തമാക്കി.

also read: മുംബൈയിലിരുന്നും കേരളത്തിലെ ഭൂനികുതി അടയ്ക്കാം; ഓൺലൈൻ സേവനത്തെ പരിചയപ്പെടുത്തി മന്ത്രി കെ രാജൻ

ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്നതും വ്യക്തമാക്കി. ഇവ കൂടാതെ, UPI/Online Banking/ Debit Card/ Credit Card എന്നീ മാർഗ്ഗങ്ങളുപയോഗിച്ചും വൈദ്യുതി ബിൽ അടയ്ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News