വൈദ്യുതി കണക്ഷൻ സിംഗിൾ ഫേസ് ആണോ? കണക്റ്റഡ് ലോഡ് 5000 വാട്സിനു മുകളിലാണോ? എത്രയും വേഗം ത്രീ ഫേസിലേക്ക് മാറേണ്ടതുണ്ട്

5000 വാട്സിനു മുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറേണ്ടതുണ്ട് എന്ന വിവരം വ്യക്തമാക്കി കെ എസ് ഇ ബി. ഒരു ഫേസിലെ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റു രണ്ട് ഫേസുകളിലൂടെ വൈദ്യുതി ലഭ്യമാകുമെന്നതിനാൽ ത്രീ ഫേസിലേക്ക് മാറുന്നത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കും എന്നും ആകെ വൈദ്യുത ലോഡ് മൂന്ന് ഫേസിലായി വീതിക്കപ്പെടുന്നതുകൊണ്ടുതന്നെ വയറിംഗിൻ്റെ സുരക്ഷയ്ക്കും ഉപകരണങ്ങളുടെ ദീർഘായുസ്സിനും ഇത് ഗുണകരമാണ് എന്നും കെ എസ് ഇ ബി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ ഫേസ് മാറ്റത്തിനായി ആവശ്യപ്പെടാവുന്നതാണ് എന്നാണ് പോസ്റ്റിൽ പങ്കുവെയ്ക്കുന്ന വിവരം

കെ എസ് ഇ ബി യുടെ പോസ്റ്റ്

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ലെ വകുപ്പ് 8 പ്രകാരം 5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറേണ്ടതുണ്ട്.

ഒരു ഫേസിലെ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റു രണ്ട് ഫേസുകളിലൂടെ വൈദ്യുതി ലഭ്യമാകുമെന്നതിനാൽ ത്രീ ഫേസിലേക്ക് മാറുന്നത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കും. ആകെ വൈദ്യുത ലോഡ് മൂന്ന് ഫേസിലായി വീതിക്കപ്പെടുന്നതുകൊണ്ടുതന്നെ വയറിംഗിൻ്റെ സുരക്ഷയ്ക്കും ഉപകരണങ്ങളുടെ ദീർഘായുസ്സിനും ഇത് ഗുണകരമാണ്.

1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ ഫേസ് മാറ്റത്തിനായി ആവശ്യപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News