ടി.വി ഉപയോഗിക്കുമ്പോള്‍ എങ്ങനെ വൈദ്യുതി ലാഭിക്കാം? ഫെയ്സ്ബുക്ക് കുറിപ്പുമായി കെഎസ്ഇബി

കേരളത്തിൽ റെക്കോര്‍ഡ് നിലയിലാണ് വൈദ്യുതി ഉപഭോഗം. പീക്ക് അവറില്‍ ആവശ്യമില്ലാത്ത ലൈറ്റുകളും എല്ലാം ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹകരിക്കണമെന്നാണ് ഉപയോക്താക്കളോടുള്ള കെഎസ്ഇബിയുടെ അഭ്യര്‍ഥന. ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വാഷിങ് മെഷീന്‍, എസി തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

ഇപ്പോഴിതാ ടി.വി ഉപയോഗിക്കുമ്പോള്‍ വൈദ്യുതി എങ്ങനെ ലാഭിക്കാമെന്ന അറിയിപ്പുമായി കെഎസ്ഇബി വീണ്ടും എത്തിയിരിക്കുകയാണ്.

കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോളറില്‍ ഓഫ് ചെയ്ത് എഴുന്നേറ്റുപോകുന്നവരാണ് നമ്മളിലധികവും. റിമോട്ടില്‍ ഓഫ് ചെയ്താലും ടി വി ചെറിയതോതില്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കും. വൈദ്യുതി പാഴാവുകയും ചെയ്യും. ഇതൊഴിവാക്കുന്നതിനായി പ്ലഗിനു സമീപമുള്ള സ്വിച്ചും ഓഫ് ചെയ്യുന്നത് ശീലമാക്കാം. #SaveEnergy’- കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News