കെ.എസ്.എഫ്.ഇ ബമ്പര്‍ സമ്മാനം വിതരണം ചെയ്തു; വിജയിക്ക് ലഭിച്ചത് ഒരു കോടി രൂപയുടെ ഫ്ളാറ്റ്

കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാര്‍ട്ട് ചിട്ടികള്‍ – 2022 ന്റെ ബമ്പര്‍ സമ്മാനം വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ളാറ്റ് കരസ്ഥമാക്കിയ കെ.എസ്.എഫ്.ഇ കരവാളൂര്‍ ശാഖയിലെ വരിക്കാരന്‍ ടി.എസ്. ജയകുമാറിന് ധനമന്ത്രി അഡ്വ. കെ.എന്‍ ബാലഗോപാല്‍ സമ്മാനിച്ചു.

കെ.എസ്.എഫ്.ഇ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ സവിശേഷ ചിട്ടി പദ്ധതിയായ ലോ കീ ക്യാമ്പയിനില്‍ തൃശൂര്‍ ജില്ലയിലെ എടമുട്ടം ശാഖയിലെ വരിക്കാരന്‍ നൗഷാദ് ടി. എ  വിജയിയായി.   ഇരുപത്തഞ്ച് പവന്‍ സ്വര്‍ണമാണ് വിജയിയായ നൗഷാദ് സ്വന്തമാക്കിയത്.

Also Read : കെ.എസ്.എഫ്.ഇ ബമ്പര്‍ സമ്മാന വിതരണം നാളെ; വിജയിക്ക് ലഭിക്കുക ഒരു കോടി രൂപയുടെ ഫ്‌ളാറ്റ്

മ്യൂച്ചല്‍ ഫണ്ടുകളേക്കാള്‍ ആദായകരമായ സമ്പാദ്യമാര്‍ഗ്ഗമായ ചിട്ടിയെക്കുറിച്ചുള്ള അവബോധം പുതിയ തലമുറയിലെത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള ജനതയുടെ സമ്പാദ്യം കേരളത്തിന്റെ വികസനത്തിന് ഉപയുക്തമാക്കുന്നതില്‍ കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങള്‍ സ്‌തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കരയിലെ ഹൈലാന്‍ഡ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ.സനില്‍ സ്വാഗതവും കെ.എസ്.എഫ്.ഇ കൊല്ലം റൂറല്‍ മേഖലാ ഏ.ജി.എം പ്രമീള കെ.പി നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News