കെ.എസ്.എഫ്.ഇ ബമ്പര്‍ സമ്മാന വിതരണം നാളെ; വിജയിക്ക് ലഭിക്കുക ഒരു കോടി രൂപയുടെ ഫ്‌ളാറ്റ്

കെ.എസ്.എഫ്.ഇയുടെ വിവിധ ചിട്ടി പദ്ധതികളുടെ നറുക്കെടുപ്പിന്റെ ബമ്പര്‍ സമ്മാനം നാളെ വിതരണം ചെയ്യും. ഭദ്രത സ്മാര്‍ട്ട് സിറ്റി 2022, ലോ കീ ക്യാമ്പയിന്‍ എന്നിവയുടെ സമ്മാന വിതരണമാണ് നാളെ ഉച്ചയ്ക്ക് നടക്കുക. കൊട്ടാരക്കര ഹൈലാന്‍ഡ് ഹോട്ടല്‍ റിസോര്‍ട്ടില്‍ വച്ചാണ് സമ്മാന വിതരണം.

Also Read: സംസ്ഥാന സ്‌കൂള്‍ കായികമേള; കുതിപ്പ് തുടര്‍ന്ന് പാലക്കാട്

സമ്മേളനത്തിന്റെ ഉദ്ഘാടനവും ബമ്പര്‍ സമ്മാന വിതരണവും ധനമന്ത്രി അഡ്വ.കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കെ.എസ്.എഫ്.ഇ ഭദ്രത സ്‌മോള്‍ ചിട്ടികളിലെ ബമ്പര്‍ സമ്മാനമായ ഒരു കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റിന് അര്‍ഹനായത് കൊല്ലം ജില്ലയിലെ കരമാളൂര്‍ ശാഖയിലെ വരിക്കാരനായ ജയകുമാറാണ്. ലോ കീ ക്യാമ്പയിനിലെ ബമ്പര്‍ സമ്മാനമായ 25 പവന്‍ സ്വര്‍ണത്തിന് അര്‍ഹനായത്. തൃശ്ശൂര്‍ ജില്ലയിലെ എടമുട്ടം ശാഖയിലെ വരിക്കാരനായ നൗഷാദ് ടി.എയാണ്. മറ്റു മേഖല സമ്മാനങ്ങള്‍ അതാത് മേഖല ഓഫീസുകളില്‍ വച്ച് വിതരണം ചെയ്യും.

Also Read: വികലാംഗർ എന്ന പദം നീക്കി; ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ: മന്ത്രി ഡോ. ആർ ബിന്ദു

പുനലൂര്‍ എം.എല്‍.എ പി.എസ് സുഭാഷ് സമ്മേളനത്തിന്റെ മുഖ്യാതിഥിയാകും. കൊല്ലം റൂറല്‍ മേഖലാതല വിജയികള്‍ക്ക് സമ്മാനവിതരണവും എം എല്‍ എ നിര്‍വഹിക്കും. കെ എസ് എഫ് ഇ ചെയര്‍മാന്‍ വരദരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. എസ് കെ സനില്‍ സ്വാഗതം ആശംസിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News