കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടികളുടെ മെഗാ നറുക്കെടുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു

കെഎസ്എഫ്ഇ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിയ ഡയമണ്ട് ചിട്ടികള്‍, ഡയമണ്ട് ചിട്ടികള്‍ 2.0 പദ്ധതികളോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങളുടെ നറുക്കെടുപ്പ് നടത്തി. കേരള ലോട്ടറി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ നറുക്കെടുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എംഎല്‍എ അധ്യക്ഷനായി. നറുക്കെടുപ്പിന്റെ ഭാഗമായി കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടികളുടെ വിഭാഗത്തില്‍ നിന്നും മെഗാ സമ്മാന വിജയിയായി തൃശ്ശൂര്‍ പെരിഞ്ഞനം ശാഖയിലുള്ള ഇ.എം. ആദര്‍ശിനെയും കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടികള്‍ 2.0 വിഭാഗത്തില്‍ നിന്നും മെഗാ സമ്മാന വിജയിയായി ആലപ്പുഴ മുതുകുളം ശാഖയിലുള്ള എം. സരസനെയും തെരഞ്ഞെടുത്തു. കൊല്ലം എസ്എന്‍ഡിപി യോഗം ധ്യാനമന്ദിരത്തില്‍ നടന്ന നറുക്കെടുപ്പില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News