ഡിവിഡന്റ് തുകയായ 35 കോടി ധനമന്ത്രിയ്ക്ക് കൈമാറി കെഎസ്എഫ്ഇ

2023 സാമ്പത്തിക വർഷത്തെ ഡിവിഡന്റ് തുകയായ 35 കോടി ധനമന്ത്രിയ്ക്ക് കൈമാറി കെഎസ്എഫ്ഇ. ചെയർമാൻ കെ.വരദരാജനാണ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന് 2024 മാർച്ച് 13 ന് മന്ത്രിയുടെ ചേമ്പറിൽ വെച്ച് തുക കൈമാറിയത്. ഇതോടെ നടപ്പു സാമ്പത്തിക വർഷം ഡിവിഡന്റ്, ഗ്യാരണ്ടി കമ്മീഷൻ ഇനങ്ങളിലായി റെക്കോർഡ് തുകയായ 219.51 കോടി രൂപ കെ.എസ്.എഫ്.ഇ. സംസ്ഥാന സർക്കാരിന് നൽകിയതായി ചെയർമാൻ വരദരാജൻ അറിയിച്ചു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, നികുതിവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ.മനോജ്, ജനറൽ മാനേജർ (ഫിനാൻസ്) എസ്.ശരത് ചന്ദ്രൻ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ ശ്രീ.അരുണ്‍ബോസ്, ശ്രീ.വിനോദ്, ശ്രീ.സുശീലന്‍ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

ALSO READ: പല കേന്ദ്രങ്ങളില്‍ നിന്നും വെല്ലുവിളി, അതുകൊണ്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് തമ്പാനൂര്‍ സതീഷ്

ഈ വരുന്ന 2024-25 സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കെ.എസ്.എഫ്.ഇ പ്രവർത്തനം വിപുലപ്പെടുത്തുകയാണെന്ന് ചെക്ക് സ്വീകരിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു. സർക്കാരിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഇ. യുടെ അറ്റമൂല്യം ( Net worth) ഇക്കാലയളവിൽ 1134 കോടി രൂപയായി ഉയർന്നുവെന്ന് പറഞ്ഞ മന്ത്രി അംഗീകൃത മൂലധനം 250 കോടിയായി ഉയർത്തിയെന്നും, ശാഖകളുടെ എണ്ണം 682 ആയി മാറി. ഇതിൽ 24 മൈക്രോ ശാഖകളും ഉൾപ്പെടുന്നുവെന്നും താരതമ്യേന പിന്നോക്കാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് മൈക്രോ ശാഖകൾ ആരംഭിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി.

കെ എസ് എഫ് ഇയുടെ പ്രവർത്തനങ്ങളെ കുറിച്ച് ധനമന്ത്രി പറഞ്ഞത്

ALSO READ: പല കേന്ദ്രങ്ങളില്‍ നിന്നും വെല്ലുവിളി, അതുകൊണ്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് തമ്പാനൂര്‍ സതീഷ്

ലാഭക്ഷമത ക്രമാനുഗതമായി ഉയർന്ന് 2022-23 സാമ്പത്തിക വർഷം 371 കോടി രൂപയുടെ റെക്കോഡ് നേട്ടം കെ എസ്എഫ്ഇ കൈവരിച്ചു. നടപ്പു വർഷം ചിട്ടി ബിസിനസ്സ് ലക്ഷ്യം ഫെബ്രുവരി 2024 ൽ തന്നെ പൂർത്തീകരിക്കാൻ സാധിച്ചു. നിലവിൽ ആകെ വിറ്റുവരവ് 81000 കോടി രൂപയിൽ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാർക്ക് ഏറെ സഹായകരമായ പദ്ധതികൾ നടപ്പാക്കുന്ന സ്വർണ്ണപ്പണയ വായ്പയിൽ ഉയർന്ന വളർച്ചാ നിരക്ക് പ്രകടമാണ്. ഇതിനകം ലക്ഷ്യം മറികടന്ന് 5000 കോടി രൂപയിൽ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. കെ.എസ്.എഫ്.ഇ. സ്ഥിര നിക്ഷേപങ്ങൾക്ക് നൽകി വരുന്ന 8.25% പലിശ നിരക്ക് ധനകാര്യ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന നിലയിലുള്ളതാണ്. ചിട്ടിപ്പണത്തിന് 8.50% പലിശ നിരക്ക് ലഭ്യമാക്കുന്നത് സാധാരണ നിക്ഷേപകർക്ക് ഏറെ ഗുണകരമാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഏറെ ആദായകരമായ ചെറിയ ചിട്ടികൾ നല്ല അളവിൽ ആരംഭിക്കുകയുണ്ടായി. ആയതു വഴി സാധാരണ ജനവിഭാഗങ്ങളിലേയ്ക്ക് ചിട്ടിയുടെ ഗുണഫലം എത്തിക്കുകയുമുണ്ടായി. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടനവധി വായ്പകൾ മിതമായ പലിശ നിരക്കിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇതുമൂലം വായ്പാ -നിക്ഷേപ അനുപാതത്തിൽ 8% വർദ്ധനവുണ്ടായിട്ടുണ്ട്.

പുതിയ പദ്ധതികൾക്ക് പുറമേ, സേവന ശൃംഖല വർദ്ധിപ്പിക്കാനും സേവന രംഗത്ത് സാങ്കേതികത വിപുലമായി കൊണ്ടു വന്ന് മൂല്യ വർദ്ധനവ് ഉണ്ടാക്കാനും ഇക്കാലയളവിൽ കെ.എസ്.എഫ്.ഇ. യ്ക്ക് കഴിഞ്ഞു. “കെ.എസ്.എഫ്.ഇ. പവർ ആപ്പ്” എന്ന പേരിൽ മൊബൈൽ ആപ്പ് നിലവിൽ വന്നത് ലക്ഷക്കണക്കിന് ഇടപാടുകാർക്ക് സഹായകരമായി മാറിയിട്ടുണ്ട്. 2021 മെയ് മുതൽ 2016 പേർക്ക് PSC വഴി നിയമന ഉത്തരവ് നൽകുകയും ആകെ 1652 പേർ ഈ സർക്കാർ വന്നതിനു ശേഷം കെ.എസ്.എഫ്.ഇ യിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: പാലക്കാട് എക്‌സൈസ് ഓഫീസിലെ പ്രതിയുടെ മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന്

ആശ്രിതരുടെ മരണം, കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പ്രയാസം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായി 2023 ആഗസ്റ്റ് വരെ തുടർന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി 21.42 കോടി രൂപ കുറവ് വരുത്തിക്കൊണ്ട് ചിട്ടി/ വായ്പ ഇടപാടുകാർക്ക് ആശ്വാസം പകർന്നു നൽകുകയുണ്ടായി. നിലവിലുള്ള ചിട്ടികളുടെ കുടിശ്ശിക തീർക്കുന്നതിന് പലിശയിൽ 25% – 50% ഇളവ് നൽകിക്കൊണ്ട് 2 മാസക്കാലം സഞ്ജീവനം പദ്ധതി നടപ്പാക്കി വരുന്നുണ്ട്.

ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലും, ദാരിദ്ര നിർമ്മാർജ്ജനം നടപ്പാക്കുന്നതിനുള്ള സർക്കാർ പദ്ധതികളിലും മറ്റും കെ.എസ്.എഫ്.ഇ. യുടെ CSR ഫണ്ട് നൽകുന്നതിന് ശ്രദ്ധ വയ്ക്കുന്നുണ്ട്. അടുത്തിടെ ഈ വിധം 4.14 കോടി രൂപ ചെലവഴിക്കുകയും സാമൂഹ്യ സേവനരംഗത്ത് കെ.എസ്.എഫ്.ഇ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News