സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ കൈമാറി കെഎസ്എഫ്ഇ

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നല്‍കി. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന് കമ്പനി ചെയര്‍മാന്‍ കെ വരദരാജന്‍ ചെക്ക് കൈമാറി. കെഎസ്എഫ്ഇ എംഡി ഡോ. എസ് കെ സനില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ മനോജ്, ബി എസ് പ്രീത, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ് ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ALSO READ: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനവും വ്യത്യസ്ത കാഴ്ചകളാൽ സമൃദ്ധമാകും, ഇന്ന് പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ

2023-24 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമാണ് കൈമാറിയത്. തന്‍വര്‍ഷം 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ആകെ വിറ്റുവരവ് 81,751 കോടി രൂപയും. ഈ സാമ്പത്തിക വര്‍ഷം ഇതിനകം 90,000 കോടി രുപയുടെ വിറ്റുവരവുണ്ട്. ഒരുലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടുള്ളത്.

ALSO READ:രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനവും വ്യത്യസ്ത കാഴ്ചകളാൽ സമൃദ്ധമാകും, ഇന്ന് പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ

KSFE handed over Rs 35 crore as dividend to the state government
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News