ഗ്യാരന്റി കമ്മീഷന്റെ രണ്ടാം ഗഡു സര്‍ക്കാരിന് കൈമാറി കെ.എസ്.എഫ്.ഇ

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരള സര്‍ക്കാരിന് നല്‍കേണ്ട ഗ്യാരന്റി കമ്മീഷന്റെ രണ്ടാം ഗഡു കെ.എസ്.എഫ്.ഇ കൈമാറിയെന്ന് മാനേജിങ്ങ് ഡയറക്ടര്‍ ഡോ.സനില്‍ എസ്.കെ അറിയിച്ചു. 56.74 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ.യ്ക്ക് വേണ്ടി ചെയര്‍മാന്‍ കെ.വരദരാജനും മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ.സനിലും ചേര്‍ന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് കൈമാറിയത്.

Also Read : കെ.എസ്.എഫ്.ഇ ബമ്പര്‍ സമ്മാനം വിതരണം ചെയ്തു; വിജയിക്ക് ലഭിച്ചത് ഒരു കോടി രൂപയുടെ ഫ്ളാറ്റ്

കെ.എസ്.എഫ്.ഇ ജനറല്‍ മാനേജര്‍ (ഫിനാന്‍സ് ) എസ്.ശരത്ചന്ദ്രന്‍ , കെ.എസ്.എഫ്.ഇ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഡോ.കെ.ശശികുമാര്‍, ബി.എസ്.പ്രീത, കെ. മനോജ് , ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എസ്.മുരളീകൃഷ്ണപിള്ള, എസ്. അരുണ്‍ബോസ്, എന്‍.എ.മന്‍സൂര്‍, എസ്.വിനോദ് എന്നിവര്‍ തിരുവനന്തപുരത്തെ റെസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News