ദുരന്തമുഖത്തു നിന്നും വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കെഎസ്എഫ്ഇയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ കൈമാറും

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാടിന് കൈത്താങ്ങേകാന്‍ കെഎസ്എഫ്ഇയും. അപ്രതീക്ഷിത ദുരന്തത്തിന്റെ പാര്‍ശ്വഫലങ്ങളില്‍ നിന്നും വയനാടിനെ സംരക്ഷിക്കാനായി കെഎസ്എഫ്ഇ 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കെഎസ്എഫ്ഇ മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്നാണ് തുക സ്വരൂപിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കെഎസ്എഫ്ഇയും പങ്കാളിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News