2022- 23 ല്‍ കെ എസ് എഫ് ഇ നടത്തിയ പ്രത്യേക ചിട്ടി പദ്ധതികള്‍ ആയ ലോ-കീ ക്യാംപയിന്‍, ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022 എന്നിവയോടാപ്പം പ്രഖ്യാപിച്ചിരുന്ന സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് 2023 ആഗസ്റ്റ് 9 ന് തിരുവനന്തപുരത്തെ റെസിഡന്‍സി ടവറില്‍ വെച്ച് നടക്കുന്നതാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് നറുക്കെടുപ്പിന് മേല്‍ നോട്ടം വഹിക്കുക. രണ്ടു പദ്ധതികളിലുമായി ആകെ 9.50 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് കെ എസ് എഫ് ഇ പ്രഖ്യാപിച്ചിരുന്നത്.
നറുക്കെടുപ്പ് സമ്മേളനം , അതേ വേദിയില്‍ വെച്ച് അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിക്ക് ബഹു .ധന വകുപ്പു മന്ത്രി അഡ്വ.കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കുന്നു . ബഹു.ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍ , മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍ , കെ എസ് എഫ് ഇ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ , ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ , ജനപ്രതിനിധികള്‍ , നറുക്കെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.
Also Read: 110-ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് പഠിക്കാൻ സൗദി വനിത; പിന്തുണയുമായി മക്കളും
നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം കെ എസ് എഫ് ഇ യുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെ തത്സമയ സംപ്രേഷണം നടത്തുന്നതാണ്. കൂടാതെ കെ എസ് എഫ് ഇ യുടെ പ്രധാന ശാഖകളില്‍ അത് ടി.വി യിലൂടെ വീക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here